മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍; പതിനൊന്നില്‍ ജയിച്ച് ബിജെപി, എട്ടെണ്ണത്തില്‍ വിജയിച്ചു കയറി കോണ്‍ഗ്രസ്
രാഗോഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കോണ്‍ഗ്രസ് തന്നെ സ്വന്തമാക്കി.
24 Jan 2023 11:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ അഞ്ച് ജില്ലകളിലായുള്ള 11 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 11 എണ്ണത്തില്‍ വിജയിച്ച് ബിജെപി. എട്ടെണ്ണത്തില്‍ കോണ്‍ഗ്രസും ഭൂരിപക്ഷം നേടി. 19 സ്ഥാപനങ്ങളിലേക്ക് വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആകെ 343 കൗണ്‍സിലര്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 183 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 143 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബാക്കി സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ ശക്തികേന്ദ്രമായ രാഗോഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാഗോഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കോണ്‍ഗ്രസ് തന്നെ സ്വന്തമാക്കി. 16 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപി എട്ട് സീറ്റുകളിലും വിജയിച്ചു.
Story Highlights: The Bharatiya Janata Party (BJP) has secured majority in 11 urban local bodies spread across five districts in Madhya Pradesh
- TAGS:
- Madhyapradesh
- CONGRESS
- BJP
- Election