Top

ഹിജാബ് വിലക്കിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിം വ്യക്തിനിയമ​ ബോർഡും

28 March 2022 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിജാബ് വിലക്കിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിം വ്യക്തിനിയമ​ ബോർഡും
X

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. ഹിജാബ് വിലക്ക് മുസ്ലിം പെൺകുട്ടികളുടെ അവകാശ നിഷേധമാണെന്നും വിലക്ക് ഇവരെ മാറ്റി നിർത്തുന്നതിന് കാരണമാവുമെന്നും ഹർജിയിൽ പറയുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാൻ വിധി കാരണമാവും. മതപരാമയ നിബന്ധനകൾ പാലിത്താത്തവർ പാപി ആവുമെന്നാണ് ഇസ്ലാമിക വിശ്വസാം. ഈ സാഹചര്യത്തിൽ ഹെെക്കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി വിധിക്കെതിരെ കേരളത്തിൽ നിന്നും സമസ്തയും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഭരണ ഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഖുർആർ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും ഹർജിയിൽ പറയുന്നു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരാണ് ഹർജിക്കാരൻ. അഡ്വ സുൽഫിക്കറലിയാണ് അഭിഭാഷകൻ.ഖുർആനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് കർണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചത്.

മുസ്ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖവും കഴുത്തും ശിരോവസ്ത്രം ഉപയോ​ഗിച്ച് മറയ്ക്കണമെന്ന് ഖുർആൻ നിഷ്കർഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്നും സമസ്ത വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ യൂണിഫോമിന് മുകളിൽ അതേ നിറത്തിലുള്ള ശിരോ വസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

story highlight: THE ALL INDIA MUSLIM PERSONAL LAW BOARD AGAINST KARANATKA HIJAB BAN

Next Story