തരൂരിന്റെ പരാതി: യുപിയിലെ വോട്ടുകള്‍ എണ്ണുക അവസാനം
ഉത്തര്‍പ്രദേശില്‍ നിന്നുള്ള വോട്ടുകള്‍ സംബന്ധിച്ച ശശി തരൂരിന്റെ പരാതി അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി
19 Oct 2022 6:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള വോട്ടുകള്‍ സംബന്ധിച്ച ശശി തരൂരിന്റെ പരാതി അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ബാലറ്റ് പെട്ടികളിലെ വോട്ടുകള്‍ എണ്ണിയ ശേഷമാകും യുപിയിലെ വോട്ടുകള്‍ എണ്ണുക.
മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളില്‍ നിന്നെത്തിച്ച ബാലറ്റ് പെട്ടികളിലെ വോട്ടുകളാണ് കൂട്ടിക്കലര്‍ത്തിയ ശേഷം ആദ്യം എണ്ണുന്നത്. ഫലം യുപിയിലെ വോട്ടിനെ ബാധിക്കാത്ത വിധം എത്തിയ ശേഷം മാത്രമാകും യുപിയില്‍ നിന്നുള്ള ബാലറ്റ് പെട്ടികളിലെ വോട്ടുകള്‍ എണ്ണുക. 1200ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്.
യുപിയിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നു എന്നാരോപിച്ച് തരൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ പേരില്ലാത്തവരും ലഖ്നൗവില്‍ വോട്ട് ചെയ്തെന്നായിരുന്നു ആരോപണം. ബാലറ്റ് പെട്ടി സീല്‍ ചെയ്ത രീതി ശരിയായില്ലെന്നും തരൂര്‍ പക്ഷം പരാതി ഉന്നയിച്ചിരുന്നു.
Story Highlights: Tharoor's Complaint Considered By Election Committee