Top

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയെ സന്ദര്‍ശിച്ച് തരൂര്‍; നടപടിക്രമങ്ങള്‍ വിശദീകരിച്ച് കൊടുത്തെന്ന് മിസ്ത്രി

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂര്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് മധുസൂദന്‍ മിസ്ത്രി പ്രതികരിച്ചു.

21 Sep 2022 5:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയെ സന്ദര്‍ശിച്ച് തരൂര്‍; നടപടിക്രമങ്ങള്‍ വിശദീകരിച്ച് കൊടുത്തെന്ന് മിസ്ത്രി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് സമിതിയെ സന്ദര്‍ശിച്ച് ശശി തരൂര്‍. ഡല്‍ഹിയെിലെത്തിയ കോണ്‍ഗ്രസ് എംപി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി സംസാരിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂര്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് മധുസൂദന്‍ മിസ്ത്രി പ്രതികരിച്ചു.

'തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഏജന്റുമാരുടെ എണ്ണം, അവരുടെ ചുമതല, നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കേണ്ടത് എങ്ങനെ എന്നീ കാര്യങ്ങളെല്ലാം ശശി തരൂരിന് വിശദീകരിച്ചുകൊടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു,' മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

'അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്ക് 10 പ്രതിനിധികളുടെ ഒപ്പ് വാങ്ങി നാമനിര്‍ദ്ദേശ പത്രിക നല്‍കാം. വോട്ടിങ്ങ് ഒക്ടോബര്‍ 17ന് നടക്കും. ഒക്ടോബര്‍ 19നാകും വോട്ടെണ്ണല്‍,' കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് അശോക് ഗെലോട്ട് നാമനിര്‍ദ്ദേശം നല്‍കുന്നതില്‍ തെറ്റില്ലെന്നും മിസ്ത്രി പ്രതികരിച്ചു. 'കോണ്‍ഗ്രസ് പ്രതിനിധിയായിരിക്കണം എന്ന നിബന്ധനയേ ഉള്ളൂ, അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നുണ്ട്,' മിസ്ത്രി കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Tharoor visits Congress Election Committee Mistry explained the procedures

Next Story