Top

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒറ്റ വോട്ട്; ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

#SingleVoteBJP ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്

14 Oct 2021 9:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒറ്റ വോട്ട്; ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
X

തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട്. കോയമ്പത്തൂരിലെ ബിജെപി യുവജനവിഭാഗം നേതാവ് കൂടിയായ കാര്‍ത്തിക്കാണ് ഒറ്റ വോട്ടില്‍ ഒതുങ്ങിയത്. വാര്‍ഡ് കൗണ്‍സിലര്‍ പോസ്റ്റിലേക്കാണ് കാര്‍ത്തിക് മത്സരിച്ചത്.

അഞ്ചംഗ കുടുംബത്തില്‍ നിന്നുള്ള അംഗമായ കാര്‍ത്തിക്കിന് ബന്ധുക്കളുടെ വോട്ടുകള്‍ പോലും ലഭിച്ചില്ലായെന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. എന്നാല്‍ താന്‍ മത്സരിച്ചത് 9 ാം വാര്‍ഡിലാണെന്നും ബന്ധുക്കള്‍ക്ക് നാലാം വാര്‍ഡിലാണ് വോട്ട് എന്നുമാണ് കാര്‍ത്തിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് 'ബിജെപിക്ക് ലഭിച്ച ഒറ്റ വോട്ട്ു' മായി ബന്ധപ്പെട്ട് ഉയരുന്നത്. #SingleVoteBJP ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.

സംസ്ഥാനത്തെ ഡിഎംകെയുടെ ഡെപ്യൂട്ടി സെക്രട്ടറിയടക്കം സംഭവം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച് ഇപ്രകാരം കുറിച്ചു.' ബിജെപി സ്ഥാനാര്‍ത്ഥി തന്റെ ഒരു വോട്ട് സംരക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് മാത്രം അഞ്ച് വോട്ടുണ്ട്.'

Popular Stories

    Next Story