ശസ്ത്രക്രിയക്ക് പിന്നാലെ വനിതാ ഫുട്ബോള്‍ താരത്തിന്റെ മരണം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്
15 Nov 2022 1:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം 18 വയസുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയുടെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അശ്രദ്ധക്ക് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഫുട്ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന് പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.
Story highlights: Tamil Nadu Heath Minister assured leagal action on 18 year old football player died after surgery