Top

'ത്രിശൂലം മുതല്‍ ഭദ്ര വരെ'; ചൈനയെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ 'ആയുധങ്ങള്‍'

19 Oct 2021 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ത്രിശൂലം മുതല്‍ ഭദ്ര വരെ; ചൈനയെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുതിയ ആയുധങ്ങള്‍
X

ചൈനീസ് സൈന്യത്തെ നേരിടാന്‍ പുത്തന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പുത്തന്‍ ആയുധങ്ങള്‍ നല്‍കുന്നു. നിരവധി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഗാല്‍വന്‍ താഴ് വരയിലെ സംഘര്‍ഷം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സേനയ്ക്ക് പുതിയ ആയുധങ്ങള്‍ നല്‍കുന്നത്.

മരണത്തിന് കാരണമാവാത്ത ആയുധങ്ങള്‍ എന്ന പേരിലാണ് പുതിയ ഉപകരണങ്ങള്‍ സേനയുടെ ഭാഗമാവുന്നത്. ത്രിശൂലം, വജ്ര, സൂപ്പര്‍ പഞ്ച്, ദണ്ഡ്, ഭദ്ര എന്ന പടച്ചട്ട എന്നിവയാണ് പുതിയ ആയുധങ്ങളായി നല്‍കുന്നത്. ഉത്തര്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആയുധങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന അപാസ്റ്റെറോണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ആയുധങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ് ഉപകരണങ്ങള്‍. എതിരാളികളെ വൈദ്യുത പ്രഹരം ഏല്‍പ്പിക്കുന്ന ലോഹ വടിയാണ് വജ്ര, വൈദ്യുദി പ്രവഹിക്കുന്ന കയ്യുറയാണ് സൂപ്പര്‍ പഞ്ച്. ത്രിശൂലവും വൈദ്യുതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ്. ഇന്ത്യന്‍ സൈനിക വൃത്തങ്ങളുടെ ആവശ്യ പ്രകാരമാണ് ആയുധങ്ങള്‍ ഒരുക്കിയത് എന്നാണ് അപാസ്റ്റെറോണ്‍ പ്രൈവറ്റ് ലിമിറ്റഡ് അധികൃര്‍ നല്‍കുന്ന വിശദീകരണം.

കമ്പിവടികളും, ഇരുമ്പാണികള്‍ തറച്ചുവച്ച വടികളും ടേസറുകളും ഉപയോഗിച്ചായിരുന്നു ഗാന്‍വന്‍ താഴ് വരയില്‍ വച്ച് ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ചൈനീസ് ഭാഗത്തും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറത്ത് വിട്ടിരുന്നില്ല.



Next Story