Top

സുശാന്തിന്റെ മരണം; യുഎസിനോട് സഹായം ആവിശ്യപ്പെട്ട് സിബിഐ

ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും ആസ്ഥാനം കാലിഫോര്‍ണിയയിലായതുകൊണ്ടാണ് യുഎസിനോട് സിബിഐ സഹായം ആവശ്യപ്പെട്ടത്

9 Nov 2021 12:36 PM GMT
ഫിൽമി റിപ്പോർട്ടർ

സുശാന്തിന്റെ മരണം; യുഎസിനോട് സഹായം ആവിശ്യപ്പെട്ട് സിബിഐ
X

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്താന്‍ യുഎസിനോട് സഹായം ആവശ്യപ്പെട്ട് സിബിഐ. താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനുളള നിയമ സഹായമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും ആസ്ഥാനം കാലിഫോര്‍ണിയയിലായതുകൊണ്ട് യുഎസിനോട് സിബിഐ സഹായം ആവശ്യപ്പെട്ടു. മരണം നടന്ന ഒന്നര വര്‍ഷം പിന്നിടുമ്പോഴും കാര്യമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ എന്ന് സ്ഥിതികരിക്കാനായത്.

അക്കൗണ്ടില്‍ നിന്നും സുശാന്ത് നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനായാല്‍ മരണത്തിന്റെ കാരണം കണ്ടെത്താം എന്ന നിഗമനത്തിലാണ് സിബിഐ. പൊതുവേ ഫേസ്ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാറില്ല.

അതുകൊണ്ടു തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് സിബിഐ അപേക്ഷ നല്‍കിയത്. ഇതിനു പുറമേ പണമിടപാടുകളെ പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറോടും മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും അന്വേഷണം ആവിശ്യപ്പെട്ടിട്ടുണ്ട്.

Next Story