Top

നുപുര്‍ ശര്‍മ്മക്കെതിരായ സുപ്രീംകോടതി പരാമര്‍ശം 'ജുഡീഷ്യല്‍ ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നില്ല', സിജെഐക്ക് മുന്‍ ജഡ്ജിമാരുടെ കത്ത്

5 July 2022 9:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നുപുര്‍ ശര്‍മ്മക്കെതിരായ സുപ്രീംകോടതി പരാമര്‍ശം ജുഡീഷ്യല്‍ ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നില്ല, സിജെഐക്ക് മുന്‍ ജഡ്ജിമാരുടെ കത്ത്
X

ന്യൂഡെല്‍ഹി: മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തിലെതിരെ കത്ത്. ജുഡീഷ്യല്‍ ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്നതല്ല എന്ന് കാണിച്ചാണ് മുന്‍ ജഡ്്ജിമാരടങ്ങുന്ന സംഘം ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്ത് കത്ത് എഴുതിയത്. മുന്‍ ഹൈക്കോടതി ജഡ്ജിമാരെ കൂടാതെ 77 ഉദ്യോഗസ്ഥരും 25 സൈനികരും തുറന്ന കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി എസ് എം സോണി, രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ആര്‍ എസ് റാത്തോഡ്, പ്രശാന്ത് അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എസ് എന്‍ ധിംഗ്ര എന്നിവര്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

എല്ലാ ചാനലുകളും ഒരേസമയം പ്രക്ഷേപണം ചെയ്യുന്ന നിരീക്ഷണങ്ങള്‍ ജുഡീഷ്യല്‍ ധാര്‍മ്മികതയുമായി സമന്വയിക്കുന്നില്ല. ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമല്ലാത്ത ഈ നിരീക്ഷണങ്ങള്‍ ജുഡീഷ്യല്‍ ഔചിത്യത്തിന്റെയും നീതിയുടെയും പരിധിയില്‍ പെടുന്നതല്ല എന്നും കത്തില്‍ പറയുന്നു. കോടതിയുടെ പരിഗണനയിലില്ലാത്ത വിഷയങ്ങളിലെ നിരീക്ഷണങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയുടെ സത്തയെയും ആത്മാവിനെയും ക്രൂശിക്കുന്നതാണ്. ഇത്തരം അപകീര്‍ത്തികരമായ നിരീക്ഷണങ്ങളിലൂടെ ഒരു ഹര്‍ജിക്കാരിയെ നിര്‍ബന്ധിക്കുകയും വിചാരണ കൂടാതെ കുറ്റക്കാരിയായി പ്രഖ്യാപിക്കുകയും ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയത്തില്‍ നീതി ലഭിക്കാനുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നത് ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തിന്റെ മുഖമുദ്രയാക്കാന്‍ കഴിയില്ല,'' എന്നും കത്തില്‍ ഉണ്ട്.

രാജ്യത്തുടനീളം തനിക്കെതിരെ ചുമത്തിയിരിക്കുന്ന വിദ്വേഷ പ്രസംഗ കേസുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന ശര്‍മ്മയുടെ ആവശ്യം കഴിഞ്ഞ ആഴ്ച സുപ്രീം കോടതി നിരസിച്ചിരുന്നു. നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങള്‍ ''നിരുത്തരവാദപരമാണ്'' എന്ന് അടിവരയിട്ട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഇടക്കാലാശ്വാസം അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു.

Story Higlight: Supreme Court's reference to Nupur Sharma 'inconsistent with judicial ethics', ex-judges' letter to CJI

Next Story