Top

നോറ ഫറ്റീഹിക്ക് പിന്നാലെ ജാക്വിലിനും വിവാദത്തില്‍; തട്ടിപ്പുവീരനുമായുള്ള ബന്ധം നിഷേധിച്ച് താര സുന്ദരിമാർ

23 Oct 2021 2:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോറ ഫറ്റീഹിക്ക് പിന്നാലെ ജാക്വിലിനും വിവാദത്തില്‍; തട്ടിപ്പുവീരനുമായുള്ള ബന്ധം നിഷേധിച്ച് താര സുന്ദരിമാർ
X

200 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒന്നാം പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഡേറ്റിംഗിലായിരുന്നു എന്ന അവകാശവാദവുമായി സുകേഷിന്റെ അഭിഭാഷകന്‍ അനന്ത് മാലിക്. ബോളിവുഡ് നടിയും നര്‍ത്തകിയുമായ നോറ ഫറ്റീഹി സുകേഷ് സമ്മാനിച്ചെന്ന് പ്രചരിക്കുന്ന ആഡംബര വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെന്ന പരാതിയില്‍ ഇന്ന് നടി എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് അഭിഭാഷകന്‍ അവകാശവാദവുമായി രംഗത്തെത്തിയത്. സുകേഷും ജാക്വിലിനും ഡേറ്റ് ചെയ്തിരുന്നെന്ന് മാധ്യമങ്ങളോട് പറഞ്ഞ അനന്ത് മാലിക് നടിയും നോറ ഫഹീറ്റിയും സുകേഷിനെ മുതലെടുക്കുയായിരുന്നെന്നും ആരോപിച്ചു.

കേസില്‍ ഓഗസ്റ്റില്‍ ഇഡിക്ക് മുന്നില്‍ ഹാജരായ നടി അതിനുശേഷം മുന്ന് തവണ അന്വേഷണ ഏജന്‍സിയുടെ സമന്‍സിന് മറുപടി നല്‍കിയിരുന്നില്ല. ഒടുവില്‍ നിയമോപദേശമനുസരിച്ചാണ് ഇന്ന് ഹാജരായതെന്നാണ് വിവരം.

കേസില്‍ കഴിഞ്ഞയാഴ്ചയാണ് നടി നോറ ഫറ്റീഹി ഇഡി ഓഫീസിലെത്തി മൊഴി നല്‍കിയത്. സുകേഷ് ചന്ദ്രശേഖരന്‍ ഭാര്യയും നടിയുമായ ലീന മരിയ പോള്‍ വഴി നോറയ്ക്ക് ആഡംബരക്കാര്‍ സമ്മാനിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇഡി നോറയെ മൊഴിയെടിക്കുന്നതിനായി വിളിപ്പിച്ചത്. ഒരുകോടിയിലധികം വിലമതിക്കുന്ന ബിഎംഡബ്ല്യുവാണ് സമ്മാനിച്ചതെന്നാണ് വിവരം. ഇക്കാര്യം സുകേഷും സമ്മതിച്ചിരുന്നു. അതേസമയം, താനിക്കാര്യത്തില്‍ ഇരയാകുകയായിരുന്നു എന്നായിരുന്നു മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് നടി പറഞ്ഞത്.

നിലവില്‍ ലഭിച്ചിരിക്കുന്ന മൊഴികളുടെ അടി200 croreസ്ഥാനത്തില്‍ സുകേഷ് ചന്ദ്രശേഖറിനെയും ലീന മരിയ പോളിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസില്‍ മുഖ്യപ്രതി സുകേഷ് തന്റെ പ്രമോര്‍ട്ടര്‍മാരായ രണ്‍ബാക്സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്.

Next Story