Top

'ജെ പി നദ്ദ ഗോ ബാക്ക്'; ബിജെപി ദേശീയ അധ്യക്ഷനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഐസ സംസ്ഥാന ജോയിന്റ് സെക്രട്ടറി കുമാര്‍ ദിവ്യ, ആദിത്യ രഞ്ജന്‍, നീരജ് യാദവ് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്

30 July 2022 2:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജെ പി നദ്ദ ഗോ ബാക്ക്; ബിജെപി ദേശീയ അധ്യക്ഷനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
X

പട്‌ന: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ തടഞ്ഞ് ആള്‍ ഇന്ത്യാ സ്റ്റുഡന്‍സ് അസോസിയേഷന്‍. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, പട്‌ന യൂണിവേഴ്‌സിറ്റിക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പദവി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 'ജെ പി നദ്ദ ഗോ ബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍ നദ്ദയെ തടഞ്ഞത്.

തടിച്ചുകൂടിയ പ്രതിഷേധക്കാരെ തള്ളിമാറ്റിയാണ് പൊലീസ് ബിജെപി ദേശീയ അധ്യക്ഷനെ പുറത്തെത്തിച്ചത്. അതേസമയം വിദ്യാര്‍ത്ഥികള്‍ നദ്ദയെ തടഞ്ഞത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണെന്നാണ് ബിജെപി വിലയിരുത്തല്‍. ബീഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ ഏറെ നാളായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിഷയം സംഭവിക്കുന്നത്.

ഐസ സംസ്ഥാന ജോയിന്റ് സെക്രട്ടറി കുമാര്‍ ദിവ്യ, ആദിത്യ രഞ്ജന്‍, നീരജ് യാദവ് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നുവെന്നാണ് ഐസ പറയുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് സാമൂഹ്യ നീതിയെന്ന ആശയം ഇല്ലാതാക്കുമെന്നും ഇവര്‍ കുറ്റപ്പെടുത്തി. ജെ പി നദ്ദ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത് പട്‌ന യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു.

Story highlights: Students protest against BJP National President

Next Story