Top

വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം, നിലത്തിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ പുറത്ത്

ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ അധ്യാപകന്‍ തല്ലി ചതച്ചത്.

14 Oct 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം, നിലത്തിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ പുറത്ത്
X

തമിഴ്‌നാട് ചിദംബരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ അധ്യാപകന്‍ തല്ലി ചതച്ചത്. ചിദംബരത്തെ സര്‍ക്കാര്‍ നന്ദനാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കുട്ടിയെ നിലത്തിരുത്തി ചവിട്ടുന്നതിന്റേയും അടിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുളളത്.

സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി പി ചിദംബരം എംപി ഉള്‍പ്പെടെയുളളവര്‍ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തെക്കുറച്ച് അന്വേഷണം നടത്താന്‍ കടലൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കടുത്ത നടപടി സ്വീകരിക്കണമെന്നുമുളള ആവശ്യങ്ങള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട. സംഭവം ഈ ആഴ്ചയിലൊ കഴിഞ്ഞ ആഴ്ചയിലോ ആണ് നടന്നതെന്നാണ് അനുമാനം.



Popular Stories

    Next Story