ഡൽഹിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ശക്തമായ ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാൾ
ഇന്ന് ഉച്ചയ്ക്ക് 2:28 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു
24 Jan 2023 10:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയോടെ ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് റിപ്പോട്ട്. ഇന്ന് ഉച്ചയ്ക്ക് 2:28 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ നിന്ന് 148 കിലോമീറ്റർ കിഴക്ക് നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒരു മിനിറ്റിൽ താഴെ നീണ്ടുനിന്ന ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോട്ടുകൾ പറയുന്നു.
ഭൂചലനത്തിൽ വീടുകളിലെ സീലിംഗ് ഫാനുകളും വീട്ടുപകരണങ്ങളും കുലുങ്ങുന്ന വീഡിയോകൾ ഡൽഹി-എൻസിആർ നിവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
STORY HIGHLIGHTS: Strong Tremors In Delhi, Surrounding Areas As 5.8 Earthquake Hits Nepal
- TAGS:
- New Delhi
- earthquake
- Nepal