Top

വിമാന ഇന്ധന വില കുത്തനെ കൂടി; ടിക്കറ്റ് നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്പേസ്ജെറ്റ്

16 Jun 2022 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമാന ഇന്ധന വില കുത്തനെ കൂടി; ടിക്കറ്റ് നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്പേസ്ജെറ്റ്
X

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്കിൽ വർധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ വിമാനക്കമ്പനിയായ സ്പേസ് ജെറ്റ്. 10-15 ശതമാനം വർധനവാണ് ടിക്കറ്റ് നിരക്കിൽ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

'യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് വിമാനക്കമ്പനികളെ ബാധിക്കുന്നു. കാരണം ഞങ്ങളുടെ ​ഗണ്യമായ ചെലവ് മുഴുവനും ഡോളർ മൂല്യത്തിലാണ്. വിമാന ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും രൂപയുടെ മൂല്യത്തകർച്ചയും മൂലം പ്രവർത്തന ചെലവ് മെച്ചപ്പെട്ട നിലയിൽ നിലനിർത്തുന്നതിന് നിരക്കുകളിൽ 10-15 ശതമാനം വർധനവ് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' സ്പേസ് ജെറ്റ് മാനേജിം​ഗ് ഡയരക്ടറും ചെയർമാനുമായ അജയ് സിം​ഗ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

2021 ജൂണിന് ശേഷം വിമാന ഇന്ധനത്തിൽ 120 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. വിമാന ഇന്ധന നികുതി ലോകത്തിലേക്ക് വെച്ച് ഏറ്റവും കൂടുതലാണ്. വിലക്കയറ്റം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്പേസ് ജെറ്റ് ആവശ്യപ്പെട്ടു. പ്രവർത്തനച്ചെലവിന്റെ 50 ശതമാനം ഇന്ധനത്തിയാണ് പോവുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

Story Highlight: Spicejet demands 15% percent hike in airfare as jet fuel prices touch all time high

Next Story