Top

ഡല്‍ഹിയില്‍ റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ അമിത വേഗത്തിലെത്തിയ ട്രക്ക് കയറിയിറങ്ങി; നാല് മരണം

അശ്രദ്ധമായും അമിത വേഗതയിലുമാണ് ട്രക്ക് ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നതെന്ന് ഡിസിപി

21 Sep 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹിയില്‍ റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ അമിത വേഗത്തിലെത്തിയ ട്രക്ക് കയറിയിറങ്ങി; നാല് മരണം
X

ന്യൂഡല്‍ഹി: അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചു കയറി ഡല്‍ഹിയില്‍ നാല് പേര്‍ മരിച്ചു. റോഡ് ഡിവൈഡറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്.

കരീം (52), ചോട്ടീ ഖാന്‍ (25), ഷാ അലാം (38), രാഹു (45) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലും, മറ്റൊരാള്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മനിഷ് (16), പ്രദീപ് (30) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

അശ്രദ്ധമായും അമിത വേഗതയിലുമാണ് ട്രക്ക് ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നതെന്ന് ഡിസിപി ആര്‍ സത്യസുന്ദരം പറഞ്ഞു. അപകടം നടന്നയുടനെ വാഹനവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണെന്നും, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഡിസിപി അറിയിച്ചു.

Story Highlights: Speeding Truck Runs Over People Sleeping On Delhi Road Divider

Next Story