Top

മഹാരാഷ്ട്ര പ്രതിസന്ധി: രാജിക്കൊരുങ്ങി ഉദ്ദവ് താക്കറെ, രണ്ടു തവണ തടഞ്ഞുവെച്ച് ശരദ് പവാർ

27 Jun 2022 3:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്ര പ്രതിസന്ധി: രാജിക്കൊരുങ്ങി ഉദ്ദവ് താക്കറെ, രണ്ടു തവണ തടഞ്ഞുവെച്ച് ശരദ് പവാർ
X

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിക്കൊരുങ്ങിയതായി റിപ്പോർട്ടുകൾ. ഉദ്ദവ് താക്കറെയുടെ നീക്കത്തെ എൻസിപി നേതാവ് ശരദ് പവാർ രണ്ടു തവണ തടഞ്ഞുവെച്ചുവെന്നും ശിവസേനയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂൺ 21നാണ് ഉദ്ദവ് താക്കറെ ആദ്യം രാജിക്കൊരുങ്ങിയത്. അതേ ദിവസമാണ് ഏക്നാഥ് ഷിൻഡെ വിമത എംഎൽഎമാരുമായി ​ഗുജറാത്തിലെ സൂറത്തിലേക്ക് മാറിയത്. അന്ന് വൈകുന്നേരം 5 മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ രാജി പ്രഖ്യാപിക്കാനായിരുന്നു ഉദ്ദവ് താക്കറെ പദ്ധതിയിട്ടിരുന്നത്. കൂടുതൽ എംഎൽഎമാർ ഷിൻഡെ ക്യാമ്പിലേക്ക് പോവാൻ സാധ്യതയുണ്ടെന്ന് ഉദ്ദവ് താക്കറെ കണക്കുകൂട്ടിയിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി സന്നദ്ധത. പക്ഷെ മഹാ വികാസ് അഘാടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഉദ്ദവിന്റെ രാജി സന്നദ്ധത തടഞ്ഞത് എന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അടുത്ത ദിവസം, തന്റെ രാജി പ്രഖ്യാപിക്കാൻ താക്കറെ വീണ്ടും തീരുമാനിച്ചു. യാത്രയയപ്പ് നൽകാൻ അദ്ദേഹം ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ മുതിർന്ന നേതാവ് ഒരിക്കൽക്കൂടി രാജിവെക്കാനുളള തീരുമാനത്തെ മനസ്സിലാക്കുകയും തടയുകയും ചെയ്തു. രാജിവെക്കുമെന്ന സൂചനകൾക്കിടയിൽ താക്കറെ വൈകുന്നേരം നാല് മണിക്ക് ഫേസ്ബുക്ക് ലൈവ് വിളിച്ചിരുന്നുവെങ്കിലും അത് അരമണിക്കൂറെങ്കിലും വൈകിയിരുന്നു. ശരദ് പവാർ ഇടപെട്ടതാണ് ഫേസ്ബുക്ക് ലൈവ് വൈകാൻ കാരണമെന്ന് വൃത്തങ്ങൾ പറഞ്ഞു.

നിലവിലുളള പ്രശ്‌നത്തെ സമാധാനപരമായും തന്ത്രപരമായും സമീപിക്കണമെന്നും വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രശ്നങ്ങളെ ചെറുക്കണമെന്നും നേതാവ് മുഖ്യമന്ത്രിയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. വിമത എംഎൽഎമാർ ആവശ്യപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് ഉദ്ദവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. താന്‍ കഴിവില്ലാത്തവനാണെന്ന് വിമത എംഎല്‍എമാര്‍ക്ക് തോന്നുന്നുവെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ഉദ്ദവ് താക്കറെ അന്ന് പറഞ്ഞത്.

STORY HIGHLIGHTS: Sources Says Uddhav Thackeray Wanted to Quit, Stopped Twice by Top Sharad Pawar

Next Story