Top

മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക് ബിജെപിയിൽ നിന്ന് 25 മന്ത്രിമാർ; 13 മന്ത്രിമാര്‍ ഷിന്‍ഡെ ക്യാമ്പില്‍ നിന്ന്

അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് മുമ്പ് പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

7 July 2022 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക് ബിജെപിയിൽ നിന്ന് 25 മന്ത്രിമാർ; 13 മന്ത്രിമാര്‍ ഷിന്‍ഡെ ക്യാമ്പില്‍ നിന്ന്
X

മുംബൈ: മഹാരാഷട്രയിൽ ഷിൻഡെ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ അം​ഗങ്ങൾ ബിജെപിയിൽ നിന്ന്. 25 മന്ത്രിമാർ ബിജെപിയിൽ നിന്നും 13 മന്ത്രിമാർ ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിൽ നിന്നും മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുളളവർ സ്വതന്ത്രരായിരിക്കും. ആകെ 45 മന്ത്രിമാരായിരിക്കും മന്ത്രിസഭയിലുണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മന്ത്രിസഭയിലെ കൂടുതൽ മന്ത്രിമാരും പുതുമുഖങ്ങളാണ്. അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് മുമ്പ് പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറി നീക്കത്തിലൂടെ താഴെയിറക്കിയാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.

ബിജെപിയും ഷിൻഡെ ക്യാമ്പും തമ്മിലുളള ധാരണ പ്രകാരം ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേനയിൽ നിന്ന് മൂന്ന് എംഎൽഎമാർക്ക് ഒരു മന്ത്രിസ്ഥാനവും ബിജെപിയിലെ ഓരോ നാല് എംഎൽഎമാർക്ക് ഒരു സ്ഥാനവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഷിൻഡെയടക്കം 16 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ജൂലൈ 11ന് സുപ്രീം കോടതി വിധി വന്നതിന് ശേഷമേ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുവെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

STORY HIGHLIGHTS: Sources Said 25 Ministers From BJP and 13 People From Shinde's Shiv Sena in Shinde Cabinet

Next Story