Top

ശരദ് പവാറിനെതിരെ ​സോഷ്യൽ മീഡിയ പോസ്റ്റ്: നടപടിയുമായി മഹാരാഷ്ട്ര പൊലീസ്

മറാത്തി കവി ജവഹർ റാത്തോഡിന്റെ കവിതകൾ ഉദ്ധരിച്ച് ശരദ് പവാർ ഹൈന്ദവ ദേവതകൾക്കെതിരെ നടത്തിയ പരാമർശങ്ങൾ ഉദ്ദേശിച്ചാണ് നിഖിൽ ഭാമ്രെയുടെ ട്വീറ്റ്

14 May 2022 9:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശരദ് പവാറിനെതിരെ ​സോഷ്യൽ മീഡിയ പോസ്റ്റ്: നടപടിയുമായി മഹാരാഷ്ട്ര പൊലീസ്
X

നാസിക്ക്: എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ച യുവാവിനെതിരെ നടപടിയുമായി പൊലീസ്. നാസിക്കിൽ നിന്നുള്ള നിഖിൽ ഭാമ്രെ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്വിറ്റർ പോസ്റ്റ് വഴിയാണ് യുവാവ് ശരദ് പവാറിനെതിരെ വിമർശനം ഉന്നയിച്ചത്. ഇതേതുടർന്ന് എൻസിപി നേതാവും ഭവന മന്ത്രിയുമായ ജിതേന്ദ്ര അവ്ഹദ് യുവാവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയാണ് ശരദ് പവാറിന്റെ ജന്മദേശം.മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ പവാറിന്റെ തട്ടകമാണ് ബരാമതി. മറാത്തി കവി ജവഹർ റാത്തോഡിന്റെ കവിതകൾ ഉദ്ധരിച്ച് ശരദ് പവാർ ഹൈന്ദവ ദേവതകൾക്കെതിരെ നടത്തിയ പരാമർശങ്ങൾ ഉദ്ദേശിച്ചായിരുന്നു നിഖിൽ ഭാമ്രെയുടെ ട്വീറ്റ്. 'ബാരാമതിയിലെ ഒരു ഗാന്ധിക്ക് വേണ്ടി ബാരാമതിയിലെ നാഥുറാം ഗോഡ്‌സെയെ സൃഷ്ടിക്കേണ്ട സമയമാണിത്. അങ്കിൾ, മാപ്പ് പറയൂ' എന്നതാണ് ട്വീറ്റ്. ഇതിനെതിരെ എൻസിപി നേതാവും മഹാരാഷ്ട്രയിലെ ഭവന മന്ത്രിയുമായ ജിതേന്ദ്ര അവ്ഹദ്, നിഖിലിനെതിരെ കർശന നടപടി എടുക്കാൻ ആവശ്യപ്പെട്ടു. ട്വിറ്റർ പോസ്റ്റിലൂടെയാണ് ജിതേന്ദ്ര അവ്ഹദ് ഇക്കാര്യം വ്യക്തമാക്കിയത്.

കർഷക കുടുംബത്തിൽപ്പെട്ട ഡിൻഡോറി സ്വദേശിയായ നിഖിൽ ഫാർമസി വിദ്യാർത്ഥിയാണ് . ഇയാളുടെ പേരിൽ മുൻ ക്രിമിനൽ കേസുകളൊന്നുമില്ല. പഠനത്തിനായി നാസിക്കിലെ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. ഐപിസി സെക്ഷൻ 153എ, 500,501,506 എന്നീ വകുപ്പുകൾ ചുമത്തിയാണ് നിഖിലിനെതിരെ കേസ് രജിസ്റ്റർ ചെ്യ്യതിരിക്കുന്നത്. മജിസ്ട്രേറ്റിനു മുൻപാകെ പ്രതിയെ ഉടൻ ഹാജരാക്കും.

നിഖിൽ ഭാമ്രെയ്ക്ക് മുമ്പ് ഒരു വലതുപക്ഷ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചതായും ഡിൻഡോരി പൊലീസ് പറഞ്ഞു. പൊലീസ് തന്നെ തിരയുന്നുണ്ടെന്നറിഞ്ഞ് ഭാമ്രെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. ഫോൺ പിടിച്ചെടുത്ത പൊലീസ്, ഇയാളുടെ ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മുൻപും ഇയാൾ ഇത്തരത്തിലുള്ള നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

STORY HIGHLIGHTS : Social media post against Sharad Pawar: Maharashtra police take action

Next Story

Popular Stories