Top

'ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം'; എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് യെച്ചൂരി

16 Sep 2022 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് യെച്ചൂരി
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രക്കായി എവിടെ എത്ര സമയം ചെലവഴിക്കണമെന്നത് കോണ്‍ഗ്രസിന്റെ മുന്‍ഗണന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ ബി ടീം ആരെന്ന് ഗോവയില്‍ വ്യക്തമായെന്നും യെച്ചൂരി പറഞ്ഞു.കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഐഎമ്മാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടി മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് യെച്ചൂരി നിര്‍ദേശിച്ചു.

തമിഴ്‌നാട് ഇതിന് ഉദാഹരണമാണ്. ജനാധിപത്യ മതേതര പാര്‍ട്ടികളെ ഒന്നിപ്പിച്ച് മുന്നണിയോ സഖ്യമോ ഉണ്ടാക്കാം. അത് സംസ്ഥാന തലങ്ങളില്‍ ഉണ്ടാകണം. കേരളം നീതി ആയോഗിന്റെ എല്ലാ സൂചികകളിലും മുന്നിലാണ്. യുപിയുമായി താരതമ്യം ചെയ്യാനാകില്ല. രാജ്യത്ത് ജാതി സെന്‍സസ് നടത്തണം. രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല. അത് നടത്തുന്നതിനൊപ്പം തന്നെ ജാതി സെന്‍സസും നടത്താവുന്നതാണ്. കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: SITARAM YECHURI ABOUT BHARAT JODO YATRA

Next Story