Top

'നിങ്ങളുടെ ചെറിയ മനസിൽ നിന്ന് അവളെ ഒഴിവാക്കുക'; ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാൻ പഠിക്കണമെന്ന് ശശി തരൂർ

കോൺ​ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുകൾ കണക്കുകൂട്ടുകയാണ്

20 Sep 2022 9:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളുടെ ചെറിയ മനസിൽ നിന്ന് അവളെ ഒഴിവാക്കുക; ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാൻ പഠിക്കണമെന്ന് ശശി തരൂർ
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ ഹിജാബ് അണിഞ്ഞ പെൺകുട്ടിയുടെ കൈ പിടിച്ച നടന്നതിൽ രാഹുൽ ​ഗാന്ധിയെ വിമർശിച്ച ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്രക്കെതിരെ ശശി തരൂർ എംപി. ബിജെപി ജനങ്ങളുടെ മതത്തിനപ്പുറത്തേക്ക് നോക്കാൻ പഠിക്കണം. ഞങ്ങൾ അത് ചെയ്യുന്നുണ്ട്. ദയവായി നിങ്ങളുടെ ചെറിയ മനസ്സിൽ നിന്ന് കുട്ടിയെ ഒഴിവാക്കണമെന്നും ശശിതരൂർ ട്വിറ്ററിലെഴുതിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

'അവളൊരു കൊച്ചു പെൺകുട്ടിയാണ്. ഏതെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാ​ഗമാകാൻ അവൾക്ക് പ്രായമായിട്ടില്ല. ദയവായി നിങ്ങളുടെ ചെറിയ മനസ്സിൽ നിന്ന് അവളെ ഒഴിവാക്കുക. രാഹുൽ ​ഗാന്ധി വളരെ ലളിതമായിട്ട് ആണ് ചെറിയ കുട്ടിയോട് പെരുമാറുന്നത്. ബിജെപി ജനങ്ങളുടെ മതത്തിനപ്പുറത്തേക്ക് നോക്കാൻ പഠിക്കണം. ഞങ്ങൾ അത് ചെയ്യുന്നുണ്ട്.' എന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. കോൺ​ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുകൾ കണക്കുകൂട്ടുകയാണ്. രാഹുൽ ​ഗാന്ധിയുടേത് പ്രീണനനയമാണെന്നും ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്ര ട്വീറ്റ് ചെയ്തിരുന്നു. സാമ്പിത് പാത്രയുടെ ട്വീറ്റിനെതിരെ നിരവധി പേർ രം​ഗത്തുവന്നിട്ടുണ്ട്.

കേരളത്തിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. ഏഴ് മണിയോടെ അരൂര്‍ പള്ളിക്ക് മുന്നിലാണ് ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിച്ചത്. രാവിലെ ഏഴ് മണിയോടെ ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്നാണ് യാത്രയുടെ ആലപ്പുഴയിലെ അവസാന ദിന പര്യടനം ആരംഭിച്ചത്. പത്ത് മണിയോടെ കുത്തിയതോട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു.



ജില്ലയിലെ യുവാക്കള്‍, കയര്‍ത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, അംഗ പരിമിതര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുൽ ഗാന്ധി സംസാരിച്ചു. നാല് ദിവസം നീണ്ടു നിന്നതായിരുന്നു പര്യടനം. ആലപ്പുഴയിലൂടെയുള്ള യാത്രയില്‍ കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ രാഹുഗാന്ധിക്കൊപ്പം ചേര്‍ന്നു.

STORY HIGHLIGHTS: Shashi Tharoor Criticizing BJP National Spokesperson Sambit Patra

Next Story

Popular Stories