വായു മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം
4 Nov 2022 8:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ പ്രൈമറി സ്കൂളുകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. നവംബര്‍ എട്ട് വരെയാണ് അടച്ചിടുക. സെക്കണ്ടറി സ്കൂളുകളെക്കുറിച്ചുള്ള തീരുമാനങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായുഗുണനിലവാര സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 500 പോയിന്റുകള്‍ കടന്ന സാഹചര്യത്തിലാണ് തീരുമാനം. മലിനീകരണത്തിന്റെ തോത് കുറയുന്നതുവരെ കഴിയുന്നതും പുറത്തേക്കിറങ്ങാതെ ജാഗ്രത പാലിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
വായു മലിനീകരണം അസഹ്യമായതോടെ കുട്ടികളടക്കമുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യവും മറ്റ് അസുഖങ്ങളും ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനിലാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു.
STORY HIGHLIGHTS: Schools to be closed in Delhi due to air pollution