'മുത്തച്ഛനെ രാഹുല്‍ ഗാന്ധി അപമാനിച്ചു'; സവര്‍ക്കറുടെ കൊച്ചുമകന് പൊലീസില്‍ പരാതി നല്കി
സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയ കത്ത് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചിരുന്നു.
17 Nov 2022 1:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: തന്റെ മുത്തച്ഛനായ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്റെ പരാതി. സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് കോണ്‍ഗ്രസ് മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ നാനാ പട്ടോളിനെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് പ്രതികരണം.
വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അകോളയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിഡി സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയ കത്ത് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചിരുന്നു.
ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, 'സര്, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്', എന്നെഴുതി ഒപ്പും ഇട്ടു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
"I beg to remain, Sir, your most obedient servant:" VD Savarkar
— Congress Kerala (@INCKerala) November 17, 2022
This last line of Savarkar's letter to the British is enough to understand that he helped the British as a loyal servant during the freedom struggle. And no wonder he is the hero of BJP &RSS!#BharatJodoYarta pic.twitter.com/9PrQh72Lvj
സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്ന രാഹുലിന്റെ അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് രാഹുലിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധി നിര്‍ലജ്ജമായി സവര്‍ക്കറെ കുറിച്ച് നുണ പറയുകയാണെന്ന് മഹാരാഷ്ട് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് യാത്ര തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രാഹുല്‍ വെല്ലുവിളിച്ചത്.
ബിജെപി രാജ്യത്ത് വിദ്വേഷവും ഭയവും അക്രമവും പടര്‍ത്തുകയാണ്. പ്രതിപക്ഷത്തിന് ബിജെപിയെ നേരിടാവുന്നില്ല എന്ന വാദം ഊതിപ്പെരുപ്പിച്ചതാണ്. പ്രതിപക്ഷത്തിന് സ്ഥാപനങ്ങളുടെയോ നിയമസ്ഥാപനങ്ങളുടെയോ മാധ്യമങ്ങളുടെയോ മേലെ നിയന്ത്രണമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Story Highlights: SAVARKAR GRANDSON COMPLAINT AGAINST RAHUL GANDHI