Top

'ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിത നിമിഷങ്ങള്‍'; ഭൂരിഭാഗം സമയവും സെല്‍ഫികള്‍ക്കായി ചെലവഴിച്ചെന്ന് തരൂര്‍

തരൂരിന് നന്ദി പറയുന്നതായി ഇന്‍ഡിഗോ കമ്പനിയും ട്വീറ്റിന് മറുപടിയായി കുറിച്ചു

4 Oct 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിത നിമിഷങ്ങള്‍; ഭൂരിഭാഗം സമയവും സെല്‍ഫികള്‍ക്കായി ചെലവഴിച്ചെന്ന് തരൂര്‍
X

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് പ്രത്യേക സ്വീകരണം. ഹൈദരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തരൂര്‍ ഭൂരിഭാഗവും സെല്‍ഫികള്‍ക്കായാണ് ചെലവഴിച്ചത്. 'ഒാട്ടോഗ്രാഫ് ബുക്കുകളുമായി തന്റെ അടുത്തേക്ക് വന്ന ചില യുവയാത്രക്കാരുമായി ഭൂരിഭാഗം സമയവും സെല്‍ഫികള്‍ക്കായി ചെലവഴിച്ചു' എന്ന കുറിപ്പോടെ തരൂർ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.

'അപ്രതീഷിതമായ നിമിഷങ്ങള്‍, പ്രത്യേക സ്വീകരണമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ക്യാപ്റ്റന്‍ ഇന്ദര്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ എനിക്ക് ലഭിച്ചത്. എല്ലാവരും കൈയ്യടികളോടെയാണ് തന്നെ സ്വീകരിച്ചത്. സെല്‍ഫികള്‍ എടുത്തു. യുവ യാത്രക്കാര്‍ ഓട്ടോഗ്രാഫ് ബുക്കുകളുമായി അടുത്തെത്തി', തരൂര്‍ കുറിച്ചു.

തരൂരിന് നന്ദി പറയുന്നതായി ഇന്‍ഡിഗോ കമ്പനിയും ട്വീറ്റിന് മറുപടിയായി കുറിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടിപ്പിലെ മത്സരാര്‍ത്ഥിയാണ് തരൂര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തരൂരിന്റെ എതിരാളി. ഒക്ടോബര്‍ 17 നാണ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. ഫലം ഒക്ടോബര്‍ 19ന് പുറത്തുവരും.

Story highlights: Sasi Tharoor got special welcome on Indigo flight

Next Story