Top

'പോരാട്ടം തുടരും'; അഴിമതി ആരോപണങ്ങൾ വ്യാജമെന്ന് സഞ്ജയ് റാവത്ത്

31 July 2022 4:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോരാട്ടം തുടരും; അഴിമതി ആരോപണങ്ങൾ വ്യാജമെന്ന് സഞ്ജയ് റാവത്ത്
X

മുംബൈ: ഔദ്യോ​ഗിക വസതിയിൽ ഇ ഡി പരിശോധനയ്ക്കെത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്. ഇഡ‍ിയുടേത് തെറ്റായ നടപടിയാണെന്നും തനിക്കെതിരെയുള്ള തെളിവുകളിൽ വസ്തുതയില്ലെന്നും എംപി ട്വീറ്റ് ചെയ്തു. താൻ ഇപ്പോഴും ശിവസേനയിൽ തന്നെയാണ്. മരിക്കേണ്ടി വന്നാലും, ഞാന്‍ അടിയറവ് പറയില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് ബാല്‍ താക്കറെയെ തൊട്ട് സത്യം ചെയ്ത് പറയുന്നു. അദ്ദേഹമാണ് പോരാടാന്‍ പഠിപ്പിച്ചതെന്നും സഞ്ജയ് ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ഏഴരയോടെയാണ് ഇ ഡി സംഘം പരിശോധനയ്‌ക്കെത്തിയത്. കൊറേഗാവിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് ഇ ഡി നടപടി. സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയിട്ടുണ്ടെന്ന് ഇ ഡി പറയുന്നു.

ജൂലൈ 20ന് കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് സഞ്ജയ് റാവത്ത് അധികൃതരെ അറിയിച്ചു. ആഗസ്റ്റ് ഏഴിന് ഹാജരാകാമെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. പ്രവീണ്‍ റാവത്ത്, പത്കാര്‍ എന്നിവരുമായുള്ള സഞ്ജയ് റാവത്തിന്റെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത്. പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജയ് റാവത്തിലേക്ക് അന്വേഷണം എത്തിയത്.




STORY HIGHLIGHTS: Sanjay Raut says corruption allegations are false

Next Story