Top

'ഉദ്ദവ് രാജിവെക്കില്ല'; വിമതർക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് സഞ്ജയ് റൗട്ട്

25 Jun 2022 9:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉദ്ദവ് രാജിവെക്കില്ല; വിമതർക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് സഞ്ജയ് റൗട്ട്
X

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നാവർത്തിച്ച് ശിവസേന വക്താവ് സഞ്ജയ് റൗട്ട്. വിമതർക്കെതിരെ ശിവസേന അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേ​ഹം പറഞ്ഞു. പ്രവർത്തകരെ തെരുവിലിറക്കി ശക്തമായ പ്രതിഷേധം നടത്തുമെന്നും സഞ്ജയ് അറിയിച്ചു.

"ഇത് ശിവസൈനികരുടെ രോഷമാണ്. ഒരിക്കൽ കത്തിച്ചാൽ തീ അണയ്ക്കില്ല. ശിവസേന അവസാനം വരെ പോരാടും, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. വിമത സേന എംഎൽഎയുടെ ഓഫീസ് നശിപ്പിച്ചു.ശിവസൈനികരുടെ രോഷത്തിന്റെ തീ അണക്കാൻ പ്രയാസമാണ്." സഞ്ജയ് റൗട്ട് പറഞ്ഞു.

വിമത വിഭാഗം എംഎൽഎ താനാജി സാവന്തിന്റെ പൂനെ ഓഫീസാണ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തകർത്തത്. താനാജി നിലവിൽ അസമിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ ഏക്നാഥ് ഷിൻഡെക്കൊപ്പം വിമത ക്യാമ്പിലാണ് ഇപ്പോഴുള്ളത്. ഷിൻഡെയോട് നേരിട്ട് മുംബൈയിലെത്തി പാർട്ടിയെ നേരിടാൻ തയാറാവുകയാണ് വേണ്ടതെന്ന് സഞ്ജയ് റൗട്ട് വെല്ലുവിളിച്ചു.

കഴിഞ്ഞദിവസം വിമത എംഎല്‍എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി ആരോപിച്ച് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. തൊട്ടുപിന്നലെയാണ് സഞ്ജയ് റൗട്ടിന്റെ പ്രതികരണം. വിമത എംഎൽഎമാരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.


STORY HIGHLIGHT: Shiv Sena spokesperson Sanjay Raut has said that Uddhav Thackeray will not resign as Maharashtra Chief Minister.

Next Story