കര്‍ഷക സമരത്തിന് ഒരു വര്‍ഷം; പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച
നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം.
9 Nov 2021 3:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാര്‍ഷിക ബില്ലിന് എതിരെ വിവിധ കാര്‍ഷിക സംഘടനകള്‍ നടത്തിവരുന്ന സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ പുതിയ സമര പരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനം വരെ മാര്‍ച്ച് നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ യോഗത്തിലാണ് മാര്‍ച്ച് നടത്താനുളള പുതിയ തീരുമാനം.
ഓരോ ദിവസവും 500 കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കും. നവംബര്‍ 26ന് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ റാലി സംഘടിപ്പിക്കും. പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് അതിര്‍ത്തിയിലെത്തുക.
വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും കര്‍ഷക റാലി സംഘടിപ്പിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. നവംബര്‍ 28ന് മുംബൈ ആസാദ് മൈതാനത്ത് കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് ചേരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സമാധാനപരമായിരിക്കും മാര്‍ച്ച് നടത്തുക എന്നും സംഘടന വ്യക്തമാക്കി.