ബൈക്കിൽ കുഞ്ഞുങ്ങൾക്കും ഹെൽമറ്റ് വേണം, വേഗത 40 കിലോമീറ്ററിൽ കൂടരുത്; പുതിയ നിബന്ധനകൾ
26 Oct 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം 9 മാസത്തിനും 4 വയസ്സിനുമിടയിലുള്ള കുട്ടികൾ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിരിക്കണം.
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ വേഗത 40 കിലോ മീറ്ററില്‍ കൂടരുതെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു. ഒപ്പം ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന തരത്തിൽ കുട്ടികൾക്ക് സുരക്ഷാ ബെൽറ്റും നൽകണം. 2016 ലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ) മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റാണ് കുട്ടികളും ധരിക്കേണ്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരമുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.