Top

വിവരാവകാശ രേഖ: വിവാദ ഗോവ കഫേയുടെ ഫുഡ് ലൈസന്‍സ് സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്റെ പേരില്‍

ജൂലൈ 21-ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍, ലൈസന്‍സ് ഉടമ 2021 ഏപ്രില്‍ 17 ന് മരിച്ചിട്ടും ലൈസന്‍സ് കഴിഞ്ഞ മാസം പുതുക്കി എന്ന് എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു

8 Sep 2022 9:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവരാവകാശ രേഖ: വിവാദ ഗോവ കഫേയുടെ ഫുഡ് ലൈസന്‍സ് സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്റെ പേരില്‍
X

ന്യൂഡല്‍ഹി: വിവാദ ഗോവ കഫേയുടെ ലൈസന്‍സ് സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്റെ പേരിലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. സ്മൃതി ഇറാനിയുടെയും മക്കളുടെയും പേരിലുള്ള ബാറിന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനധികൃതമായി ലൈസന്‍സ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

സില്ലി സോള്‍സ് കഫേയുടെയും ബാറിന്റെയും മദ്യ ലൈസന്‍സ് അനധികൃതമായി പുതുക്കി നല്‍കിയെന്ന് ആരോപിച്ച് ഗോവ എക്സൈസ് കമ്മീഷണര്‍ ജൂലൈയില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഗോവയിലെ 'സില്ലി സോള്‍സ്' കഫേയുമായി തനിക്കും മകള്‍ക്കും ഒരു ബന്ധവുമില്ലെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സ്മൃതി ഇറാനി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അഭിഭാഷകനായ എയ്‌റസ് റോഡ്രിഗസ് ആണ് വിവരാവകാശ രേഖ ആവശ്യപ്പെട്ടത്. ഗോവ സര്‍ക്കാരിന്റെ വിവരാവകാശ മറുപടിയില്‍ സില്ലി സോള്‍സിന് ഡയറക്ടറേറ്റ് ഓഫ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ ലൈസന്‍സ് നല്‍കിയത് എയ്റ്റാള്‍ ഫുഡ് ആന്‍ഡ് ബിവറേജസ് ലിമിറ്റഡിന്റെ പേരിലാണ്. സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ കമ്പനി. രണ്ട് സ്ഥാപനങ്ങള്‍ക്ക് കൂടി 75 ശതമാനം ഓഹരിയുണ്ട്.

ബാറും റെസ്റ്റോറന്റും സ്മൃതി ഇറാനിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദി വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനി ഫയലിംഗുകള്‍ പ്രകാരം സുബിന്‍ ഇറാനിയും അവരുടെ കുടുംബവും നിയന്ത്രിക്കുന്ന എയ്റ്റാള്‍ ഫുഡ് ആന്‍ഡ് ബിവറേജിന്റെ അതേ വിലാസത്തില്‍ നിന്നാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നത് സില്ലി സോളിന് സ്മൃതി ഇറാനിയുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവാണ്. കൂടാതെ റസ്റ്റോറന്റ് അതേ വിലാസത്തില്‍ എയ്റ്റാളിന് നല്‍കിയ അതേ ജിഎസ്ടി നമ്പറാണ് ഉപയോഗിക്കുന്നത്. ബാലന്‍സ് ഷീറ്റുകള്‍ പ്രകാരം എയ്‌റ്റോള്‍ ഭക്ഷണവും മദ്യവും വാങ്ങിയതായും മദ്യത്തിന്റെ ശേഖരം സൂക്ഷിച്ചതായും കാണിക്കുന്നുണ്ട്.

സില്ലി സോള്‍സ് കഫേയും ബാറും സ്ഥിതി ചെയ്യുന്ന അസഗാവോയുടെ സര്‍വേ നമ്പര്‍ 236/22ന് കീഴിലുള്ള വസ്തു 2021 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു ആന്റണി ഡി ഗാമ എയ്റ്റാള്‍ ഫുഡ് ആന്‍ഡ് ബിവറേജസ് എല്‍എല്‍പിക്ക് പാട്ടത്തിന് നല്‍കിയതായി അഭിഭാഷകന് നേരത്തെ ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. കമ്പനിയുടെ മദ്യ ലൈസന്‍സ് 2022 ജൂണിലാണ് പുതുക്കിയത്. 2021 മെയ് 17 ന് ഡി ഗാമ മരിച്ചു, അപ്പാള്‍ പുതുക്കല്‍ നിയമവിരുദ്ധമാക്കിയിരുന്നു. മദ്യവില്‍പ്പന ലൈസന്‍സ് നേടുന്നതിനായി 'വഞ്ചനാപരവും കെട്ടിച്ചമച്ചതുമായ രേഖകള്‍ ഹാജരാക്കി' എന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 21-ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍, ലൈസന്‍സ് ഉടമ 2021 ഏപ്രില്‍ 17 ന് മരിച്ചിട്ടും ലൈസന്‍സ് കഴിഞ്ഞ മാസം പുതുക്കി എന്ന് എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

റോഡ്രിഗസിന് ലഭിച്ച പുതിയ വിവരാവകാശ രേഖകള്‍ പ്രകാരം സില്ലി സോള്‍സിന് പ്രവര്‍ത്തിക്കാന്‍ ഒരു റസ്റ്റോറന്റ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് തന്നെ എക്‌സൈസ് ലൈസന്‍സ് അനുവദിച്ചുവെന്നാണ് ആരോപണം. ഐറിസ് റോഡ്രിഗസ് നല്‍കിയ പരാതിയില്‍ ഗോവ എക്‌സൈസ് കമ്മീഷണര്‍ നാരായണ്‍ ഗഡ് സെപ്തംബര്‍ 12ന് വാദം കേള്‍ക്കും.

STORY HIGHLIGHTS: RTI: Controversial Goa Cafe Food Licence Was Issued to Company Controlled By Smriti Irani's Husband

Next Story