Top

'ബിജെപിയില്‍ ചേരാന്‍ 40 കോടി രൂപ വാഗ്ദാനം'; ബന്ധപ്പെടുന്നത് വ്യവസായികളും മാഫിയകളുമെന്ന് ഗോവ കോണ്‍ഗ്രസ് നേതാവ്

10 July 2022 6:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയില്‍ ചേരാന്‍ 40 കോടി രൂപ വാഗ്ദാനം; ബന്ധപ്പെടുന്നത് വ്യവസായികളും മാഫിയകളുമെന്ന് ഗോവ കോണ്‍ഗ്രസ് നേതാവ്
X

പനജി: ബിജെപിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍. വാഗ്ദാനവുമായി വന്‍കിട വ്യവസായികളും കല്‍ക്കരി മാഫിയകളുമാണ് തങ്ങളുടെ എംഎല്‍എമാരെ സമീപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം എംഎല്‍എമാര്‍ ഗോവയുടെ ചുമതലയുള്ള എഐസിസി നിരീക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ ആറ് എംഎല്‍എമാരോളം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ, കാമത്തുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് സംസ്ഥാന പ്രസിഡന്റ് സദാനന്ദ് തനാവ്‌ദെ പറഞ്ഞു. ഇക്കാലമത്രയും കോണ്‍ഗ്രസ് ഇത്തരം കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും അവരുടെ കയ്യില്‍ തെളിവില്ല. കോണ്‍ഗ്രസിനകത്തെ അങ്കലാപ്പില്‍ ബിജെപിക്ക് ഒന്നും ചെയ്യാനില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

STORY HIGHLIGHTS: Rs 40 crore to join BJP claims Former Goa Congress chief Girish Chodankar

Next Story