Top

'യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്ക് പത്തിൽ പത്ത് മാർക്ക്'; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റോബർട്ട് വദ്ര

രാജ്യം എങ്ങനെ മാറുന്നുവെന്നും ഞങ്ങൾ കുടുംബത്തിൽ ദിവസവും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

11 April 2022 8:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്ക് പത്തിൽ പത്ത് മാർക്ക്; ജനം ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റോബർട്ട് വദ്ര
X

ഭോപാൽ: യുപി തെരഞ്ഞെടുപ്പിലെ പ്രിയങ്ക ​ഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് പത്തിൽ പത്ത് മാർക്ക് നൽകുമെന്ന് വ്യവസായിയും അവരുടെ ഭർത്താവുമായ റോബർട്ട് വദ്ര. ജനം ആവശ്യപ്പെടുകയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. രാഷ്ട്രീയം ജനസേവനത്തിന് ഉചിതമായ മാർ​ഗമാണ്. തനിക്ക് രാഷ്ട്രീവും വഴങ്ങുമെന്നും വദ്ര പറഞ്ഞു. ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഞായറാഴ്ച പ്രാദേശിക യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

'ഞാൻ പ്രിയങ്കയ്ക്ക് 10ൽ 10 മാർക്ക് നൽകും. ‌തെരഞ്ഞെടുപ്പുകൾക്കായി അവൾ രാവും പകലും പ്രവർത്തിച്ചു. യുപിയിലെ ജനങ്ങളുടെ ജനവിധി അംഗീകരിക്കുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും.' യുപി തെരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ പ്രകടനത്തെ കുറിച്ചുളള ചോദ്യത്തിനായിരുന്നു റോബർട്ട് വദ്രയുടെ മറുപടി.

ജനം ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയുമെങ്കിൽ തീർച്ചയായും രാഷ്ട്രീയത്തിൽ ഇറങ്ങും. ജീവകാരുണ്യ പ്രവർത്തനങ്ങൾ 10 വർഷത്തിലേറെയായി തുടരുന്നു. താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും ഈ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമകാലീന രാഷ്ട്രീയം നിരീക്ഷിക്കാറുണ്ട്. രാജ്യം എങ്ങനെ മാറുന്നുവെന്നും ഞങ്ങൾ കുടുംബത്തിൽ ദിവസവും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ തനിക്ക് അസ്വസ്ഥത തോന്നുന്നുണ്ട്. രാജ്യത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ കാണിക്കാൻ മാധ്യമങ്ങൾക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമല്ല, അത് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയല്ല, പിന്നോട്ട് നയിക്കുമെന്നും റോബർട്ട് വദ്ര കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Robert Vadra gives Priyanka Gandhi 10 out of 10 for UP polls


Next Story