'72 മണിക്കൂറിനിടെ രണ്ട് കള്ളക്കേസ്, ഞാനില്ല'; രാജി സമര്‍പ്പിച്ച് എന്‍സിപി എംഎല്‍എ
മൂന്ന് ദിവസം കൊണ്ട് രണ്ട് കള്ളക്കേസ് തന്റെ പേരില്‍ ചുമത്തപ്പെട്ടു എന്നാരോപിച്ച് രാജി സമര്‍പ്പിച്ച് എന്‍സിപി എംഎല്‍എ. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രാജിയില്‍ അന്തിമ തീരുമാനമെടുക്കും
14 Nov 2022 12:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: മൂന്ന് ദിവസം കൊണ്ട് രണ്ട് കള്ളക്കേസ് തന്റെ പേരില്‍ ചുമത്തപ്പെട്ടു എന്നാരോപിച്ച് രാജി സമര്‍പ്പിച്ച് എന്‍സിപി എംഎല്‍എ. എന്‍സിപി നേതാവ് ജിതേന്ദ്ര ആവാദാണ് നിയമസഭാംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രാജിയില്‍ അന്തിമ തീരുമാനമെടുക്കും. '72 മണിക്കൂറിനുളളില്‍ എനിക്കെതിരെ വന്ന രണ്ട് കളളക്കേസുകള്ര് കാരണം എന്റെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു' എന്‍സിപിയിലെ നിയമസഭാംഗമായ ജിതേന്ദ്ര ആവാദ് ട്വീറ്റ് ചെയ്തു.
മറാത്താ രാജാവായിരുന്ന ശിവജിയുടെ ചരിത്രം വളച്ചൊടിക്കുന്നുവെന്ന പേരില്‍ താനെയില്‍ 'ഹര് ഹര് മഹാദേവ്' എന്ന മറാത്തി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ജിതേന്ദ്ര ആവാദിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം മുന്‍ മന്ത്രി ഒരു സ്ത്രീയോട് അതിക്രമം നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുംബൈയിലെ ഒരു പാലം ഉത്ഘാടന സമയത്ത് പൊതുപരിപാടിയില്‍ വെച്ച് എംഎല്‍എ പരാതിക്കാരിയായ ആ സ്ത്രിയെ തളളിമാറ്റിയെന്നാണ് പരാതി.
'പൊലീസിന്റെ ക്രൂരതയ്ക്കെതിരെ ഞാന്‍ പോരാടും. എനിക്ക് ജനാധിപത്യത്തിന്റെ ഈ കൊലപാതകം കണ്ടുനില്ക്കാന് കഴിയില്ല,' താനെയിലെ മുംബൈ കല്‍വ നിയോജക മണ്ഡലത്തിലെ എംഎല്‍എ അവാദ് മറാത്തിയില്‍ ട്വീറ്റ് ചെയ്തു. സിനിമ ചിത്രീകരണം ബലമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അവാദിനെ വെളളിയാഴ്ച അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച വിട്ടയക്കുകയും ചെയ്തു. സെക്ഷന്‍ 323 (കയ്യേറ്റം ചെയ്യുക), 504 (മറ്റുളളവരെ അപമാനിക്കല്‍ എന്ന ഉദ്ദേശത്തോടെ സമാധാന ലംഘനം) എന്നീ വകുപ്പുകളില്‍ കേസ് എടുത്തിട്ടുണ്ട്.
STORY HIGHLIGHTS: Resign letter submitted by NCP MLA
- TAGS:
- NCP
- MLA
- Sharat Pawar
- Jitendra Awadh