Top

സാമ്പത്തിക സംവരണം എസ് സി, എസ്ടി, ഒബിസി വിഭാ​ഗങ്ങളുടെ അവകാശങ്ങളെ ബാധിക്കില്ല; സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ

103-ാം ഭരണഘടന ഭേദഗതിയുടെ സാധുതയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുളളത്

21 Sep 2022 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമ്പത്തിക സംവരണം എസ് സി, എസ്ടി, ഒബിസി വിഭാ​ഗങ്ങളുടെ അവകാശങ്ങളെ ബാധിക്കില്ല; സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ
X

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പത്ത് ശതമാനം സംവരണം കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് വാദം അവതരിപ്പിച്ചത്.

സാമ്പത്തിക സംവരണം ഒരു പരിണാമമാണ്. മറ്റ വിഭാഗങ്ങളുടെ സംവരണത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. അതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. മുന്നാക്ക വിഭാഗക്കാര്‍, പിന്നാക്ക വിഭാഗക്കാരെല്ലാത്തവര്‍ പൊതു വിഭാഗം എന്നിവര്‍ക്കാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

103-ാം ഭരണഘടന ഭേദഗതിയുടെ സാധുതയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുളളത്. സാമ്പത്തിക സംവരണം കണക്കിലെടുത്ത് സംവരണം അനുവദിക്കാമോ എന്നും ചില ഹര്‍ജികളില്‍ ചോദിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

STORY HIGHLIGHTS: reservations for Economically Weaker Sections is not affect sc,st, obc

Next Story