Top

കോണ്‍ഗ്രസ് ഉന്നത തല യോഗത്തില്‍ പ്രശാന്ത് കിഷോറും പങ്കെടുക്കുന്നു?; തെരഞ്ഞെടുപ്പുകള്‍ തന്നെ ചര്‍ച്ച വിഷയം

18 April 2022 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് ഉന്നത തല യോഗത്തില്‍ പ്രശാന്ത് കിഷോറും പങ്കെടുക്കുന്നു?; തെരഞ്ഞെടുപ്പുകള്‍ തന്നെ ചര്‍ച്ച വിഷയം
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃയോഗം ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ജന്‍പത് പത്തിലുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല, അംബിക സോണി, കെസി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനം എന്നിവയാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം. യോഗം നാല് മണിക്കൂറോളം നീണ്ടുനിന്നേക്കും.

അതിനിടെ പിഡിപി അദ്ധ്യക്ഷയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു. സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് മെഹ്ബൂബയുടെ സന്ദര്‍ശനം.

Next Story