Top

ഭാര്യ അറിയാതെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത ലംഘനം; ഉത്തരവിട്ട് ഹൈക്കോടതി

2020ലെ ബതിന്‍ഡ കുടുംബ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

13 Dec 2021 4:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാര്യ അറിയാതെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത ലംഘനം; ഉത്തരവിട്ട് ഹൈക്കോടതി
X

ഭാര്യ അറിയാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. 2020ലെ ബതിന്‍ഡ കുടുംബ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

യുവതിയില്‍ നിന്ന് വിവാഹമോചനമാവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുളള ഫോണ്‍ സംഭാഷണങ്ങള്‍ ഹാജരാക്കാന്‍ ഭര്‍ത്താവിനോട് ബതിന്‍ഡ കോടതി ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ ക്രോസ് വിസ്താരത്തിനിടെ മെമ്മറി കാര്‍ഡിലോ ചിപ്പിലൊ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടി 2019 ജൂലൈയില്‍ ഭര്‍ത്താവ് അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് കുടുംബകോടതി അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ഇത് വ്യക്തമായ സ്വകാര്യത ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബ കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണ്. ഹര്‍ജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ റെക്കോര്‍ഡ് ചെയ്യുന്നത് തെളിവായി സ്വീകരിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി.

Next Story