Top

റിവാബയ്ക്ക് വോട്ട് തേടി ജഡേജ; നേരിട്ടെത്തി ആശംസകള്‍ അറിയിച്ച് അമിത് ഷാ

പ്രചാരണ പരിപാടികളില്‍ പങ്കെടുത്തും വോട്ടര്‍മാരെ നേരില്‍ കണ്ടുമാണ് ജഡേജ റിവാബയ്‌ക്കൊപ്പമുള്ളത്

21 Nov 2022 7:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിവാബയ്ക്ക് വോട്ട് തേടി ജഡേജ; നേരിട്ടെത്തി ആശംസകള്‍ അറിയിച്ച് അമിത് ഷാ
X

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യ റിവാബയ്ക്ക് വേണ്ടി വോട്ട് തേടി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ജാംനഗര്‍ നോര്‍ത്തില്‍ നിന്നാണ് ബിജെപിക്കായി റിവാബ ജനവിധി തേടുന്നത്. ധര്‍മ്മേന്ദ്ര എം ജഡേജയെ മാറ്റിയാണ് റിവാബ ജഡേജയെ ബിജെപി പരിഗണിച്ചത്. 2019ലാണ് റിവാബ ബിജെപിയില്‍ അംഗത്വമെടുത്തത്.

പ്രചാരണ പരിപാടികളില്‍ പങ്കെടുത്തും വോട്ടര്‍മാരെ നേരില്‍ കണ്ടുമാണ് ജഡേജ റിവാബയ്‌ക്കൊപ്പമുള്ളത്. ഇതിനിടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുവരേയും കാണാനായി എത്തി. ജംനഗര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് അമിത് ഷാ ഇരുവരേയും കണ്ടത്. റിവാബയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും രവീന്ദ്ര ജഡേജ നേരത്തേ നന്ദി അറിയിച്ചിരുന്നു.

'നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ റിവാബയെ അഭിനന്ദിക്കുന്നു. സമൂഹത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ റിവാബയ്ക്ക് കഴിയട്ടെ. നിയമസഭയിലേക്ക് മത്സരക്കുന്നതിന് റിവാബയ്ക്ക് അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നു.' എന്ന് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തു.

2016ലാണ് റിവാബയുടേയും രവീന്ദ്ര ജഡേജയുടേയും വിവാഹം കഴിഞ്ഞത്. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ റിവാബ ജഡേജ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഹരി സിംഗ് സോളങ്കിയുടെ ബന്ധു കൂടിയാണ്. ജാംനഗര്‍സൗരാഷ്ട്ര മേഖലയിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ് റിവാബ. ബിജെപിയില്‍ അംഗത്വമെടുക്കുന്നതിന് മുമ്പ് വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വനിത വിഭാ?ഗം മേധാവിയായിരുന്നു. 1990 സെപ്തംബര്‍ 5ന് ജനിച്ച റിവാബ ജഡേജയുടെ ആദ്യ രാഷ്ട്രീയ പോരാട്ടമാണ് ജാംനഗര്‍ നോര്‍ത്തിലേത്.

Story highlights: Ravindra Jadeja attended the election campaign of Rivaba Jadeja in Gujarat

Next Story