രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് എട്ട് എംപിമാര്‍, കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാന്‍ അഞ്ച് പേര്
11 Jun 2022 5:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസിനും രാജസ്ഥാനില്‍ ബിജെപിക്കും തിരിച്ചടി. മഹാരാഷ്ട്രയില്‍ ആറ് സീറ്റില്‍ മൂന്ന് സീറ്റ് ബിജെപിയും കോണ്‍ഗ്രസ്, എന്‍സിപി, ശിവ സേന എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം നേടി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മൂന്നും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. കര്‍ണാടകയില്‍ നാല് സീറ്റില്‍ കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയപ്പോള്‍ ബാക്കി മൂന്ന് സീറ്റ് ബിജെപി നിലനിര്‍ത്തി. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റ് വീതം നേടി.
ഹരിയാനയിൽ ഒരുവോട്ട് അസാധുവായതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കനെ പിന്തള്ളി ബിജെപി പിന്തുണയുള്ള കാര്‍ത്തികേയ ശര്‍മ്മ ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണ ലാല്‍ പന്‍വാറാണ് ഹരിയാനയില്‍ നിന്നുള്ള രണ്ടാമെത്തെ ബിജെപി എംപി. തെരഞ്ഞെടുപ്പ് നടന്ന് എട്ട് മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് പരസ്യമാക്കിയെന്നും ബിജെപി, ഫലം പെട്ടന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇരുമുന്നണികളും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.
സ്വതന്ത്രനെ നിര്‍ത്തി രാണ്ടാമതൊരു സീറ്റ് നേടാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനില്‍ ഫലം കണ്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സീ ന്യൂസ് ഉടമയായ സുഭാഷ് ചന്ദ്ര തോറ്റു. കോണ്‍ഗ്രസിന്റെ മുകള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രമോദ് തിവാരിയും ബിജെപിയുടെ ഘനശ്യാം തിവാരിയും രാജ്യസഭയിലേക്കെത്തി. ബിജെപി എംഎല്‍എ ശോഭാ റാണി കുശ്വാഹ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തതാണ് സുഭാഷ് ചന്ദ്രയ്ക്ക് തിരിച്ചടിയായത്. ചെറിയ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ എംഎല്‍എമാരുടെ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണെന്ന വിലയിരുത്തിയിരുന്നു. വോട്ട് ചോര്‍ച്ച തടയാന്‍ ഇരുമുന്നണികളും റിസോര്‍ട്ട് രാഷ്ട്രീയമെന്ന മുന്‍കരുതലും എടുത്തിരുന്നു.
മഹാരാഷ്ട്രയിലും വൈകിയാണ് ഫലം വന്നത്. മഹാ വികാസ് അഘാഡിയുടെ മൂന്ന് വോട്ടുകള്‍ അസാധുവായി. നാല്‍പ്പത്തിയൊന്ന് വോട്ടാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ആവശ്യമായിരുന്നത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, അനില്‍ ബോണ്ടെ എന്നിവര്‍ക്ക് 48 വോട്ടുകള്‍ കിട്ടി. ഉവൈസി പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് പ്രതാപഗര്ഹിക്ക് 44 വോട്ടും, മുന്‍ കേന്ദ്ര മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫൂല്‍ പട്ടേലിന് 43 വോട്ടും ലഭിച്ചു. ശിവസേനയുടെ സഞ്ജയ് റൗട്ടിനും ബിജെപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് മഹാദിക്കിനും 41 വോട്ട് നേടാനെ ആയുള്ളൂ.
കര്‍ണാടകയില്‍ ബിജെപി മൂന്ന് സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്. ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയറാം രമേശിന് ക്രോസ് വോട്ട് ചെയ്തു. തനിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്ന് കെ ശ്രീനിവാ ഗൗഡ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സിദ്ദരാമയ്യ ജെഡിഎസ് എംഎഎല്‍എമാരുമായി ബന്ധപ്പെട്ട് കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെ് ജനതാദള്‍ എസ് തലവന്‍ എച്ച് ഡി കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനും കര്‍ണാടകയില്‍ നിന്ന് മത്സരിച്ചിരുന്നു.
STORY HIGHLIGHTS: Rajya Sabha elections: BJP has eight MPs and Congress has five