Top

രാജ്പഥ് ഇനി കർത്തവ്യപഥ് എന്നറിയപ്പെടും; ഇന്ന് പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്യും

പേരുമാറ്റം പ്രധാനമന്ത്രി ഔദ്യോ​ഗി​കമായി പ്രഖ്യാപിക്കും

8 Sep 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്പഥ് ഇനി കർത്തവ്യപഥ് എന്നറിയപ്പെടും; ഇന്ന് പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്യും
X

ന്യൂഡൽഹി: കർത്തവ്യപഥ് എന്ന് നാമകരണം ചെയ്ത രാജ്പഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യാ​ഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അനച്ഛാദനം ചെയ്യും. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ആണ് ചടങ്ങ്. രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് കർത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യാൻ എൻഡിഎംസി ഔദ്യോ​ഗികമായി തീരുമാനിച്ചത്.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാ​ഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യപഥ് ഉൾപ്പെടുന്ന ഭാ​ഗം പുതുക്കി പണിതത്. പൊതുജനങ്ങൾക്കായി കാല്‍നടപാത, ശുചിമുറികൾ അടക്കമുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അനച്ഛാദനം ചെയ്യുന്ന നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുളള പാതയും സമീപത്തെ പുൽത്തകിടിയും ഉൾപ്പെടെയുളള ഭാ​ഗമാണ് കർത്തവ്യപഥ് എന്നറിയപ്പെടുക.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ വിസ്ത പദ്ധതിയുടെ ആദ്യഘട്ടമായാണ് ഉദ്ഘാടനം ചെയ്യുക. പേരുമാറ്റം പ്രധാനമന്ത്രി ഔദ്യോ​ഗി​കമായി പ്രഖ്യാപിക്കും.

ബ്രിട്ടീഷ് ഭരണകാലത്ത് കിങ്സ് വേ എന്നായിരുന്നു കർത്തവ്യപഥിന്റെ പേര്. ജോ‍ർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായായിരുന്നു ആ പേര് നൽകിയിരുന്നത് പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം രാജ്‍പഥ് എന്നാക്കി മാറ്റുകയായിരുന്നു. കോളനി വാഴ്ചക്കാലത്തെ ശേഷിപ്പുകൾ തുടച്ചുനീക്കുമെന്ന് 75-ാം സ്വാതന്ത്ര്യദിന വാർഷികത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയിൽ നിന്ന് സെന്റ് ജോർജ് ക്രോസ് മുദ്ര ഒഴിവാക്കി പുതിയ പതാക ഉയർത്തിയത് ഇതിന്റെ ഭാ​ഗമായിട്ടായിരുന്നു.

STORY HIGHLIGHTS: Rajpath will be known as Karthavyapath

Next Story