Top

'അഗ്നിപഥില്‍ കേന്ദ്രം സമഗ്ര ചര്‍ച്ച നടത്തേണ്ടിയിരുന്നു'; പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരുന്നതില്‍ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു

18 Jun 2022 5:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഗ്നിപഥില്‍ കേന്ദ്രം സമഗ്ര ചര്‍ച്ച നടത്തേണ്ടിയിരുന്നു; പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍
X

ജയ്പൂര്‍: അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി. പൊതു താത്പര്യവും യുവാക്കളുടെ വികാരവും കണക്കിലെടുത്ത് പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരുന്നതില്‍ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതിമാക്കില്ലെന്ന് സൈനിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് മന്ത്രിമാര്‍ ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.

'സൈനികര്‍ക്ക് മികച്ച പരിശീലനത്തോടൊപ്പം രാജ്യത്തെ സൈന്യത്തില്‍ സ്ഥിരമായ റിക്രൂട്ട്‌മെന്റും ഉണ്ടാകണമെന്ന് വിദഗ്ദര്‍ പറയുന്നു. അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം. അങ്ങനെ അവരുടെ ഭാവിയും കുടുംബവും സുരക്ഷിതമാക്കാന്‍ കഴിയും. ഇത്തരമൊരു പദ്ധതി നടപ്പിലാക്കും മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സമഗ്ര ചര്‍ച്ച നടത്തേണ്ടിയിരുന്നു', ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

പദ്ധതി ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് സര്‍ക്കാരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഹൃസ്വകാല പദ്ധതി രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണ്. സൈനിക സേവനം പാര്‍ട്ട് ടൈം ജോലിയല്ല. ഇത്തരം നിയമനം സൈന്യത്തിന്റെ നിയന്ത്രണം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

STORY HIGHLIGHTS: Rajasthan Passes Resolution Seeking Withdrawal 'Agnipath' Scheme

Next Story