Top

രാജസ്ഥാനിൽ രണ്ട് കോടി രൂപ മുടക്കി എംഎൽഎമാർക്ക് ഐ ഫോൺ സമ്മാനം; തിരികെ നൽകുമെന്ന് ബിജെപി

75000 മുതൽ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോൺ 13 മോഡൽ ഫോണുകളാണ് സർപ്രൈസ് സമ്മാനമായി നൽകിയത്

26 Feb 2022 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാനിൽ രണ്ട് കോടി രൂപ മുടക്കി എംഎൽഎമാർക്ക് ഐ ഫോൺ സമ്മാനം; തിരികെ നൽകുമെന്ന് ബിജെപി
X

രാജസ്ഥാനിൽ എംഎൽഎമാർക്ക് സ‍‌‍ർപ്രെെസ് സമ്മാനം നൽകി കോൺഗ്രസ് സർക്കാർ. ബജറ്റ് അവതരണത്തിന് ശേഷമാണ് സംസ്ഥാനത്തെ ആകെയുളള 200 എംഎൽഎമാർക്കുമായി അശോക് ഗെഹ്ലോട്ട് സർക്കാർ ആപ്പിളിന്റെ ഐ ഫോൺ സമ്മാനിച്ചത്. 75000 മുതൽ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോൺ 13 മോഡൽ ഫോണുകളാണ് സർപ്രൈസ് സമ്മാനമായി നൽകിയത്.

ആകെ ‌ 250 ഐ ഫോണുകളാണ് ഗെഹ്ലോട്ട് സർക്കാർ വാങ്ങിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിൽ 200 എണ്ണം എംഎൽഎമാർക്ക് സമ്മാനമായി നൽകി. ഇത് ഗെഹ്ലോട്ട് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുമുണ്ടായ ആദ്യം സംഭവമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎൽഎമാർക്ക് ആപ്പിൾ ഐ പാഡുകളും ലാപ് ടോപുകളും സർക്കാർ സമ്മാനിച്ചിരുന്നു. സർക്കാർ എംഎൽഎമാർക്ക് മാത്രമല്ല മറിച്ച് സംസ്ഥാനത്തെ സ്ത്രീകൾക്കെല്ലാം സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസ്ര പറഞ്ഞു.

എന്നാൽ സർക്കാർ നൽകിയ ഐ ഫോണുകൾ തിരിച്ചു നൽകുമെന്നാണ് ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ വ്യക്തമാക്കുന്നത്.ഐ ഫോണുകൾ സ്വീകരിച്ച മറ്റു ബിജെപി എംഎൽഎമാരും ഫോണുകൾ തിരിച്ചുനൽകണമെന്നാണ് പാർട്ടി തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഈ ഘട്ടത്തിൽ ഐ ഫോണുകൾ സമ്മാനിക്കുന്നത് ഉചിതമല്ല. അതിനാലാണ് സർക്കാർ നൽകിയ ഐ ഫോണുകൾ തിരികെ നൽകാൻ പാർട്ടി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Story highlights: Rajasthan govt gifts apple iPhone to all mlas

Next Story