Top

രാഹുലിന്റെ നടത്തം തമിഴ്‌നാട്ടില്‍ വലിയ മാറ്റമുണ്ടാക്കി; ദശലക്ഷകണക്കിന് പേരാണ് എത്തിയതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി

ടി ഷര്‍ട്ട് തിരുപ്പൂരില്‍ നിര്‍മിക്കുന്നതെന്ന് കോണ്‍ഗ്രസ്

11 Sep 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിന്റെ നടത്തം തമിഴ്‌നാട്ടില്‍ വലിയ മാറ്റമുണ്ടാക്കി; ദശലക്ഷകണക്കിന് പേരാണ് എത്തിയതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി
X

ചെന്നൈ: ഭാരത് ജോഡോ യാത്ര പര്യടനത്തിനിടെ, രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിനെ ചൊല്ലി ബിജെപി- കോണ്‍ഗ്രസ് വാക്‌പോര് വീണ്ടും തുടരുകയാണ്. 41000 രൂപയുടെ ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിച്ചതെന്നും രാജ്യം ഇതു കാണുന്നുണ്ടെന്നും ബിജെപി ട്വിറ്ററില്‍ കുറിച്ചിരുന്നു. പിന്നാലെ രാഹുല്‍ ധരിക്കുന്നത് വിദേശ നിര്‍മിത ടി ഷര്‍ട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ ആരോപിച്ചു. എന്നാല്‍, ടി ഷര്‍ട്ട് തിരുപ്പൂരില്‍ നിര്‍മിക്കുന്നതാണെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

കാല്‍നട യാത്രയ്ക്കായി കോണ്‍ഗ്രസ് കമ്മിറ്റി 20000 ടി ഷര്‍ട്ടുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. അതില്‍ നാലെണ്ണം ഒഴികെയുള്ളവരില്‍ നേതാക്കളുടെ ചിത്രം പതിപ്പിച്ചിരുന്നെന്നും തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. ഈ ടി ഷര്‍ട്ടുകളില്‍ ചിത്രം പതിക്കാത്ത ഒന്നാണ് രാഹുല്‍ ഗാന്ധി ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ നടത്തം തമിഴ്‌നാട്ടില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് അഴഗിരി അവകാശപ്പെട്ടു. പ്രതീക്ഷിച്ചതിലും ദശലക്ഷകണക്കിന് ആളുകള്‍ കാല്‍നടയാത്രയിലേക്ക് എത്തി. രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി പറഞ്ഞു.

രാഹുലിന്റെ യാത്രയിലെ ആള്‍ക്കൂട്ടം കണ്ടു പേടിച്ചാണ് ബിജെപി വസ്ത്രം ചര്‍ച്ചയാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നു പോയോ എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് മറുപടി നല്‍കിയത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും ചര്‍ച്ചയാക്കണമെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റില്‍ പറയുന്നു.

STORY HIGHLIGHTS: Rahul's walk made a big difference in Tamil Nadu; Tamil Nadu Congress president KS Azhagiri

Next Story