Top

'സ്വതന്ത്രവും സമത്വപൂര്‍ണവുമായ സമൂഹത്തിനായി നിലകൊണ്ടു'; പെരിയാറിനെ ഓര്‍മിച്ച് രാഹുല്‍ ഗാന്ധി

20-ാം നൂറ്റാണ്ട് കണ്ട സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍, ഇതിഹാസ തുല്യമായ പദവി വഹിച്ചയാളാണ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കറെന്ന തന്തൈ പെരിയാര്‍

17 Sep 2022 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വതന്ത്രവും സമത്വപൂര്‍ണവുമായ സമൂഹത്തിനായി നിലകൊണ്ടു; പെരിയാറിനെ ഓര്‍മിച്ച് രാഹുല്‍ ഗാന്ധി
X

ചെന്നൈ: സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന പെരിയാറിനെ ജന്മദിനത്തില്‍ ഓര്‍മിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവായ തന്തൈ പെരിയാറിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ എന്റെ സ്മരണ' എന്ന കുറിപ്പോടെ ട്വിറ്ററിലാണ് രാഹുല്‍ ചിത്രം പങ്കുവെച്ചത്.

'സമത്വവാദത്തിനായി ജീവിതം സമര്‍പ്പിച്ച പെരിയാര്‍ പുരോഗമന രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗം സൃഷ്ടിച്ചു, അത് എന്നെപ്പോലെയുള്ള അനേകര്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വകവും തുല്യവുമായ ഒരു സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കി', രാഹുല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

20-ാം നൂറ്റാണ്ട് കണ്ട സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍, ഇതിഹാസ തുല്യമായ പദവി വഹിച്ചയാളാണ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കറെന്ന തന്തൈ പെരിയാര്‍. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും നിറഞ്ഞ് അബ്രാഹ്മണരുടെ അന്ധകാരനാഴിയായി മാറിയ ഹിന്ദുത്വത്തിനെതിരായി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കുന്ന ഒരുപാട് പേരുണ്ടെങ്കിലും ആദര്‍ശപരമായി അദ്ദേഹത്തെ വിമര്‍ശിക്കാനുള്ള ധൈര്യം ആരും കാണിച്ചിരുന്നില്ല. ദ്രാവിഡ ജനതയുടെ തലതൊട്ടപ്പനായി അദ്ദേഹം അവരോധിക്കപ്പെട്ട ആ വിഖ്യാതമായ സുവര്‍ണ്ണ സിംഹാസനം അചഞ്ചലമായി തന്നെ ഓരോ തമിഴന്റെയും ഹൃദയത്തില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട്.

Story highlights: Rahul Gandhi remembers Thanthai Periyar

Next Story