Top

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും?; മുതിര്‍ന്ന നേതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചേക്കും

3 Sep 2022 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും?; മുതിര്‍ന്ന നേതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചേക്കും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയേറി. രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച് വീണ്ടും സംസാരിച്ചു.

പാര്‍ട്ടി നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ രാഹുല്‍ തന്നെ അദ്ധ്യക്ഷ സ്ഥാനത്തുണ്ടാവണം എന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഈ നിലപാട് രാഹുലിനെ തന്നെ നേതാക്കള്‍ അറിച്ചു കഴിഞ്ഞു. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായുള്ള സംസാരം തുടരുകയാണ്.

രാജ്യത്തെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ചു കൊണ്ടുപോവാന്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ക്കെ പ്രായോഗികമായി കഴിയൂ എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പറഞ്ഞിട്ടുണ്ട്. സവിശേഷമായ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് രാഹുലിനോട് അവര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തെ തുടര്‍ന്നാണ് ദേശീയ അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നീട് സോണിയാ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Story Highlights: RAHUL GANDHI MAY BE CONTEST FOR CONGRESS PRESIDENT POST

Next Story

Popular Stories