Top

'ഒരു നേതാവ്, ഒരു സ്ഥാനം'; ചിന്തന്‍ ശിവിര്‍ തീരുമാനത്തെ പാലിക്കുമെന്നാണ് കരുതുന്നത്; ഗെഹ്‌ലോട്ടിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി

22 Sep 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു നേതാവ്, ഒരു സ്ഥാനം; ചിന്തന്‍ ശിവിര്‍ തീരുമാനത്തെ പാലിക്കുമെന്നാണ് കരുതുന്നത്; ഗെഹ്‌ലോട്ടിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വേണമെന്ന അശോക് ഗെഹ്‌ലോട്ടിന്റെ ആവശ്യത്തോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിര്‍ തീരുമാനങ്ങള്‍ മാനിക്കപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു നേതാവ്, ഒരു സ്ഥാനം എന്ന തീരുമാനം ചിന്തന്‍ ശിവിറില്‍ എടുത്തിരുന്നു. ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത് എന്ന പ്രതികരണം ഗെഹ്‌ലോട്ടിനുള്ള മറുപടിയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന കാഴ്ചപ്പാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും സംഘടനാപരമായ പദവി മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം. മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ് അധ്യക്ഷ സ്ഥാനം വഹിക്കുന്നവര്‍. അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ആരാണെങ്കിലും ഇത് ഉള്‍കൊണ്ട് പ്രവര്‍ത്തിക്കും. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചില ഇടത് പ്രവര്‍ത്തകര്‍ യാത്രയ്ക്ക് ആശംസകള്‍ പറഞ്ഞിട്ടുണ്ട്. താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇടത് സര്‍ക്കാരിനോട് തനിക്ക് പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുണ്ട്. കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Story Highlights: Rahul Gandhi backs 'one person, one post' rule in Congress

Next Story