ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് ചോദ്യം; ബിബിസി മാധ്യമപ്രവര്ത്തകന് നേരെ യുപി ഉപമുഖ്യമന്ത്രിയുടെ കയ്യേറ്റശ്രമം, അഭിമുഖം ബഹിഷ്കരിച്ചു
ചോദ്യം ചോദിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മാസ്ക് പടിച്ചുവലിച്ച കേശവ് പ്രസാദ് മൗര്യ വീഡിയോ ഭാഗങ്ങള്‍ നീക്കം ചെയ്യിക്കുകയും ചെയ്തു.
11 Jan 2022 11:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹരിദ്വാറിലെ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുളള ചോദ്യത്തില്‍ പ്രതിഷേധിച്ച് ബിബിസിയുമായുളള അഭിമുഖം അവസാനിപ്പിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ചോദ്യം ചോദിച്ച് മാധ്യമ പ്രവര്‍ത്തകന്റെ മാസ്ക് പടിച്ചുവലിച്ച കേശവ് പ്രസാദ് മൗര്യ വീഡിയോ ഭാഗങ്ങള്‍ നീക്കം ചെയ്യിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിബിസി ഹിന്ദി വിഭാഗം നടത്തിയ അഭിമുഖത്തിലാണ് ഹരിദ്വറിലെ വിദ്വേഷ പ്രസംഗത്തെക്കുറച്ചുളള ചോദ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച ചോദ്യമാണ് ബജെപി നേതാവിനെ പ്രകോപിതനായത്. രോഷാകുലനായ കേശവ് പ്രസാദ് മൗര്യ മൈക്ക് ഊരി വലിച്ചെറിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ പ്രവര്‍ത്തകനെതിരെ കയ്യേറ്റത്തിനും കേശവ് പ്രസാദ് ശ്രമിച്ചു.
ഹരിദ്വാറില്‍വെച്ച് മുസ്ലിംങ്ങളെ കൊന്നൊടുക്കാന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു ഹരിദ്വാറില്‍ നടന്ന ഹിന്ദു സന്‍സദ് സമ്മേളനത്തില്‍വെച്ച് ഹിന്ദു സന്യാസിമാര്‍ പ്രസംഗിച്ചത്.
അഭിമുഖത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഹിന്ദു നേതാക്കാളെക്കുറിച്ച് മാത്രം ചോദിക്കുന്നത്, ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് എത്രപേര്‍ക്ക് കശ്മീര്‍ വിട്ടുപോകേണ്ടി വന്നിട്ടുണ്ടെന്നും കേശവ് പ്രസാദ് മാധ്യമ പ്രവര്‍ത്തകനോട് തിരിച്ചു ചോദിച്ചു.
മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി സംസാരിച്ച കേശവ് പ്രസാദ് നിങ്ങള്‍ ഒരു ഏജന്റിനെ പോലെയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് മൈക്ക് ഊരിമാറ്റി പുറത്തു പോവുകയായിരുന്നു.