Top

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ചന്നി രണ്ട് സീറ്റുകളില്‍ മത്സരിക്കും

രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടന്‍ ചന്നിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും ചന്നി എന്ന സൂചന കൂടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

30 Jan 2022 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്; ചന്നി രണ്ട് സീറ്റുകളില്‍ മത്സരിക്കും
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി മത്സരിക്കുക. 2007ല്‍ ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ചന്നി നിയമസഭയിലെത്തിയത്. രണ്ട് മണ്ഡലത്തിലും ജനവിധി തേടന്‍ ചന്നിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും അദ്ദേഹം എന്ന സൂചന കൂടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ മന്ത്രിയായും 2015-16 കാലഘട്ടത്തില്‍ പ്രതിപക്ഷനേതാവായും ചരണ്‍ ജിത്ത് സിംഗ് ചന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമരീന്ദര്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായ് സ്ഥാനമേറ്റത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ചന്നിയെന്നതും ശ്രദ്ധേയമാണ്.

117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഗുരു രവിദാസ് ജയന്തി ആഘോഷം പരി?ഗണിച്ച് ഫെബ്രുവരി 14ലെ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിവെക്കുയായിരുന്നു. പഞ്ചാബ് ജനസംഖ്യയുടെ 32 ശതമാനം വരുന്ന പട്ടികജാതി വിഭാഗക്കാര്‍ ഫെബ്രുവരി 10 നും 6 നും ഇടയിലുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ വാരാണസി സന്ദര്‍ശനത്തിനായി പോകും. ഫെബ്രുവരി 16 നാണ് ഗുരു രവിദാസ് ജയന്തി. ആയതിനാല്‍ വോട്ടെടുപ്പിനെത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി ഛരണ്‍ജിസ് സിംഗ് തെരഞ്ഞെടുപ്പ് കമ്മീഷനെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

Next Story