Top

പ്രിയങ്ക രാജ്യസഭയിലേക്ക്?; ഔദ്യോഗിക പട്ടികയില്‍ അനിശ്ചിതത്വം നീളുന്നു

അന്തിമ തീരുമാനെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി വക്താക്കളുമായി ശനിയാഴ്ച രാത്രി വൈകി കൂടിക്കാഴ്ച നടത്തിയിരുന്നു.

29 May 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രിയങ്ക രാജ്യസഭയിലേക്ക്?; ഔദ്യോഗിക പട്ടികയില്‍ അനിശ്ചിതത്വം നീളുന്നു
X

ന്യൂഡൽഹി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം നീളുന്നു. അന്തിമ തീരുമാനെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി വക്താക്കളുമായി ശനിയാഴ്ച രാത്രി വൈകി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാവണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടപ്പോൾ പാർട്ടിക്ക് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സഖ്യകക്ഷിയായ ജെഎംഎം പറഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിനുള്ള നിർദ്ദേശം പാർട്ടി നേതാക്കൾ നിരസിക്കുകയും ചെയ്തിരുന്നു.

ജയറാം രമേശ് തമിഴ്നാട്ടിൽ നിന്നും പി ചിദംബരം കർണാടകയിൽ നിന്നും സ്ഥാനാർത്ഥികളായേക്കും. വിവേക് ​​തൻഖയാണ് മധ്യപ്രദേശിൽ നിന്ന് മത്സരിക്കുന്നതെന്ന് പാ‍‍‍‍ർട്ടി അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച അറിയിച്ചിരുന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺ​ഗ്രസിന്റെ സാധ്യത പട്ടികയിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസ് 10 സീറ്റുകൾ നേടാനാണ് സാധ്യത.

കോൺഗ്രസിന് മഹാരാഷ്ട്രയിൽ നിന്ന് രണ്ടും ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവടങ്ങളിൽ നിന്ന് മൂന്നും സ്ഥാനാർത്ഥികളാണുള്ളത്. ഛത്തീസ്ഗഡിൽ നിന്ന് ഛായാ വർമ വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വിസമ്മതിച്ചാൽ അജയ് മാക്കന് സാധ്യതയുണ്ടെന്ന് പാർട്ടി വക്താവ് പറഞ്ഞു.

കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല രാജസ്ഥാൻ സ്വദേശിയല്ലെങ്കിലും സംസ്ഥാനത്തെ പ്രധാന സമുദായത്തിൽപ്പെട്ട ആളായതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തള്ളികളയാൻ കഴിയില്ല. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ പ്രാദേശിക സ്ഥാനാർത്ഥികളാവും മത്സരിക്കുക.

മുതിർന്ന നേതാവും ജി 23 അംഗവുമായ ആനന്ദ് ശർമ്മ മത്സരിച്ചേക്കും. പാർട്ടിയിൽ പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സോണിയ ​ഗാന്ധിക്ക് കത്ത് അയയ്ച്ചിരുന്നു. ഉദയ്പൂരിൽ അടുത്തിടെ നടന്ന ചിന്തൻ ശിവിറിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് മുകുൾ വാസ്‌നിക്കാണ് സാധ്യത, എന്നാൽ മിലിന്ദ് ദേവ്‌റയും പരി​ഗണനയിലുണ്ട്

ഝാർഖണ്ഡിൽ ഒരു സീറ്റിൽ കോൺഗ്രസ് സഖ്യകക്ഷിയായ ജെഎംഎമ്മിനെ മത്സരിപ്പിച്ചേക്കും. റാഞ്ചിയിൽ രണ്ടിടത്ത് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രാദേശിക പാർട്ടി പ്രഖ്യാപിക്കുകയും അവരെ പിന്തുണയ്ക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറൻ തലസ്ഥാനം സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷയെ കാണുമെന്നും ജെഎംഎമ്മിൽ ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് വക്താവ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഇപ്പോഴും ഊഹാപോഹങ്ങളും സസ്പെൻസുുകളും നിലനിൽക്കുകയാണ്.

Story highlights: Priyanka to Rajya Sabha ?; Uncertainty lingers in the list

Next Story