'ആരെല്ലാം വേദനിക്കുന്നുവോ അവിടെയെത്തണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍'; ബിജെപിയുടെ ആശയം വീടുകളിലെത്തുന്നു, കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി
1 Jun 2022 3:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: ബിജെപിക്ക് അവരുടെ പ്രത്യയശാസ്ത്രം ഓരോ വീടുകളിലും എത്തിക്കാന്‍ സാധിക്കുമ്പോള്‍ കോണ്‍ഗ്രസിന് അത് സാധിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ പരിപാടികളില്‍ മാത്രം പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒതുങ്ങരുതെന്നും സാമൂഹ്യമായും ജനങ്ങളുമായി ബന്ധമുണ്ടാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ലഖ്നൗവില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി.
സാമൂഹ്യമായി ജനങ്ങളോട് ബന്ധപ്പെടുവാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ജനങ്ങളോട് ബന്ധപ്പെടുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഉള്ള ശരിയായ സമയം ഇപ്പോഴാണെന്നും പ്രിയങ്ക പറഞ്ഞു.
ആരെല്ലാം വേദനയനുഭവിക്കുന്നുവോ അവിടെയെത്തണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതപരമായ ആഘോഷങ്ങള്‍ പോലുള്ള സാമൂഹ്യമായ പരിപാടികള്‍ അടക്കം സംഘടിപ്പിക്കുകയും പങ്കെടുക്കുകയും വേണം. ജനങ്ങളുമായുള്ള ബന്ധം എപ്പോഴും തുടരണമെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക ഉറപ്പിച്ച് പറഞ്ഞു.
എല്ലാ വീടുകളിലും എത്തണം. അത്തരം പരിപാടികളില്‍ പങ്കെടുക്കണം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യുവജനങ്ങളില്‍ നിന്നും തൊഴില്‍ രഹിതരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. പക്ഷെ അത് മാത്രം പോര. നമുക്ക് കുറെ കൂടി ആഴത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
"परिस्थितियां विपरीत होने के बावजूद भी हम मजबूती से चुनाव में उतरे, पिछे नहीं हटे।"
— UP Congress (@INCUttarPradesh) June 1, 2022
श्रीमती @priyankagandhi जी pic.twitter.com/teilfOf7W3
'ബിജെപി അവരുടെ പ്രത്യയശാസ്ത്രം എല്ലാ വീടുകളിലും എത്തിക്കുന്നു. നമുക്ക് അതിന് സാധിക്കുന്നില്ല. നമ്മള് നിര്‍ബന്ധമായും നമ്മുടെ പ്രത്യയശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കിയേ പറ്റൂ. നമ്മള് എന്തിന് വേണ്ടിയാണ് പോരാടുന്നതെന്ന് നിര്‍ബന്ധമായും മനസ്സിലാക്കണം. നമുക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത്', പ്രിയങ്ക പറഞ്ഞു.
कांग्रेस वो पार्टी है जो झुकेगी नहीं इनके सामने, पीछे नहीं हटेगी।
— UP Congress (@INCUttarPradesh) June 1, 2022
~ श्रीमती @priyankagandhi जी pic.twitter.com/QZnFiun83P
'ബിജെപി ഭരണത്തിന് കീഴില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയം ഒരു നേട്ടവും നല്‍കില്ലെന്ന് ജനങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് പറയണം. അതൊരു ബുദ്ധിമുട്ടേറിയ പ്രവര്‍ത്തനമാണെന്ന് അറിയാം. പ്രവര്‍ത്തനം കഠിനമാവുമ്പോള്‍ തന്നെ 2024 ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി ഇരട്ടിയായി പ്രവര്‍ത്തിക്കണം. ഒരിക്കലും വിട്ടുകൊടുക്കരുത്', പ്രിയങ്ക പ്രവര്‍ത്തകരോട് പറഞ്ഞു.
Story Highlights: priyanka gandhi urged party workers to ramp up social connect with people