Top

ജാക്വിലിന് സുകേഷിന്റെ ആഡംബര സമ്മാനപ്പെരുമഴയും പ്രെെവറ്റ് ജെറ്റ് യാത്രകളും; കേരളത്തിലുമെത്തി

30 April 2022 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാക്വിലിന് സുകേഷിന്റെ ആഡംബര സമ്മാനപ്പെരുമഴയും പ്രെെവറ്റ് ജെറ്റ് യാത്രകളും; കേരളത്തിലുമെത്തി
X

200 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്നും കോടിക്കണക്കിന് രൂപ ജാക്വിലിൻ ഫെർണാണ്ടസിന് ലഭിച്ചെന്ന് ഇഡി. ഇഡിയുടെ ചോദ്യം ചെയ്യലിൽ ജാക്വിലിൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനി കൂപ്പർ, ബ്രാൻഡഡ് ബാ​ഗുകൾ, ആഭരണങ്ങൾ തുടങ്ങിയവ സുകേഷ് തനിക്ക് നൽകിയിരുന്നെന്നും തനിക്ക് യാത്ര ചെയ്യാൻ പ്രൈവറ്റ് ജെറ്റും ഹെലികോപ്‍ടറും ഏർപ്പാടാക്കിയിരുന്നെന്നും ജാക്വിലിൻ നൽകിയ മൊഴിയിൽ പറയുന്നു.

ലിമിറ്റഡ് എഡിഷനുകളായ പെർഫ്യൂമുകൾ, ​ഗുക്കിയുടെ മൂന്ന് ബാ​ഗുകൾ, ​ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂ, ഡയമണ്ട് കമ്മലുകൾ തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചു. ഒരു മിനി കൂപ്പർ കാറും നൽകിയിരുന്നു. എന്നാൽ മിനികൂപ്പർ താൻ സ്വീകരിക്കാത്തതിനാൽ ഇത് തിരിച്ചു കൊണ്ടു പോയെന്നും ജാക്വിലിൻ മാെഴി നൽകി.

സുകേഷ് ചന്ദ്രശേഖർ എന്ന രത്നവേൽ

വളരെക്കാലത്തെ ശ്രമത്തിന് ശേഷമാണ് സുകേഷ് ജാക്വിലിനുമായി ബന്ധം സ്ഥാപിക്കുന്നത്. 2020 ഡിസംബര്‍ മുതല്‍ നടിയുമായെങ്ങനെയെങ്കിലുമൊന്ന് സംസാരിക്കാന്‍ സുകേഷ് ശ്രമം നടത്തുന്നുണ്ടായിരുന്നു. നിരവധി തവണ ഫോണ്‍ വിളിച്ചെങ്കിലും പരിചയമില്ലാത്തയാളായതിനാല്‍ നടി പ്രതികരിച്ചില്ല. ഒടുവില്‍ ജാക്വിലിന്റെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് വഴി നടിയുമായി സംസാരിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഒരിക്കല്‍ ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഒരു കോള്‍ വന്നു. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും സന്ദേശമയക്കുന്നയാൾ വളരെ പ്രധാനപ്പെട്ടയാളാണെന്നും ജാക്വിലിന്‍ ഇദ്ദേഹത്തെ പരിചയപ്പെടേണ്ടതുണ്ടെന്നുമായിരുന്നു കോളില്‍ പറഞ്ഞത്. അങ്ങനെയാണ് ജാക്വിലിൻ സുകേഷിന് വാട്സ്ആപ്പ് വഴി മെസേജ് അയക്കുന്നത്.

രത്നവേൽ ചന്ദ്രശേഖർ എന്ന പേരിലാണ് ജാക്വിലിന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. സൺ ടിവി ഉടമയും മുൻ മുഖ്യമന്ത്രി ജയലളിയുടെയും കുടുംബാം​ഗവുമാണെന്നായിരുന്നു സുകേഷ് നടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. വളരെ പെട്ടന്ന് സുകേഷുമായുള്ള നടിയുടെ സൗഹൃദം വളർന്നു. ജാക്വിലിൻ നൽകിയ മൊഴി പ്രകാരം കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് സുകേഷിനെ ആദ്യമായി നേരിൽ കാണുന്നത്.

തന്റെ അമ്മാവൻ മരിച്ചതിനാൽ വലിയ ദുഖിതനാണെന്നും ചെന്നെെയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വരണമെന്നും സുകേഷ് അഭ്യർത്ഥിച്ചു. ചെന്നെെയിലേക്ക് വരാൻ സ്വകാര്യ ജെറ്റും അയച്ചു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തമ്മിൽ കണ്ടു. പിന്നീടും യാത്രകൾ നടന്നു. കേരളത്തിലും മൂന്ന് ദിവസം പ്രെെവറ്റ് ജെറ്റിൽ സുകേഷിനൊപ്പം എത്തിയിരുന്നെന്നും ജാക്വിലിന്റെ മൊഴിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ പേരിലുള്ള ഏഴ് കോടിയുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. നടിയുടെ സ്ഥിര നിക്ഷേപം ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നത്. സുകേഷ് ചന്ദ്രശേഖർ തട്ടിയ 200 കോടിയില്‍ 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വലിന് നല്‍കിയെന്നാണ് ഇഡി ആരോപിക്കുന്നത്.

Story highlight: private jet travels, gucci, lv, chanel, diamonds from conman sukesh to jacqueline

Next Story