Top

'ഊഷ്മളതയും ദയയും മറക്കാനാകാത്തത്'; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

1952 ലാണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം

8 Sep 2022 6:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഊഷ്മളതയും ദയയും മറക്കാനാകാത്തത്; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
X

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാകാത്തെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.

രാജകുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഭരണാധികാരിയായിരുന്നു. സ്‌കോട്‌ലന്റിലെ ബാല്‍മോറന്‍ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം. വിടവാങ്ങല്‍ കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തില്‍. 1952 ലാണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം.

ബുധനാഴ്ച്ച 96കാരിയായ എലിസബത്ത് പ്രിവി കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ശേഷം പിന്‍വലിച്ചിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനേത്തുടര്‍ന്നായിരുന്നു അത്. കാല്‍ വഴുതി വീണതാണ് രാജ്ഞിയുടെ ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. ചൊവ്വാഴ്ച്ച ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ചടങ്ങില്‍ അരോഗ്യവതിയായി, ചിരിച്ച് എഴുന്നേറ്റ് നില്‍ക്കുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്.

Story highlights: Prime Minister condoles death of Queen Elizabeth

Next Story