Top

രാഷ്ട്രപതിയെ അപമാനിച്ചു; തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിനെതിരെ ആദിവാസികളുടെ പ്രതിഷേധം

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ദളിത് വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് ഗിരിക്കെതിരെയുള്ള പരാതി

13 Nov 2022 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രപതിയെ അപമാനിച്ചു; തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിനെതിരെ ആദിവാസികളുടെ പ്രതിഷേധം
X

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് മന്ത്രി അഖില്‍ ഗിരിക്കെതിരെ ആദിവാസി വിഭാഗത്തിന്റെ പ്രതിഷേധം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അപകീര്‍ത്തിപെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം.

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മന്ത്രി ജ്യോത്സ്യന മാണ്ഡിയുടെ കാര്‍ തടഞ്ഞു വച്ചും പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചു. ഒഡിഷയിലെ രായ്‌രംഗപൂര്‍ പ്രതിനിധാനം ചെയ്യുന്ന എംഎല്‍എ നാബ് ചരണ്‍ മാഞ്ചി മന്ത്രി അഖില്‍ ഗിരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജന്മനാടാണ് രായ്‌രംഗപൂര്‍. എംഎല്‍എയായി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടതും ഈ മണ്ഡലത്തില്‍ നിന്നാണ്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ദളിത് വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് ഗിരിക്കെതിരെയുള്ള പരാതി.കഴിഞ്ഞ ദിവസങ്ങളില്‍ ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ജര്‍ഗാം ജില്ലയില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു

പ്രതിഷേധ മാര്‍ച്ചിനിടയില്‍ സ്ഥിതിഗതികള്‍ വഷളായിരുന്നു. തുടര്‍ന്ന് റോഡുപരോധവും ഉണ്ടായി.തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന് ബിജെപി പരാതി നല്‍കി.

'ഇത് വളരെ നിന്ദ്യമായ പ്രവൃത്തിയാണ്, ഒരു രീതിയിലും പൊറുക്കാനാവില്ല, ഒരു ഘട്ടത്തിലും ഉപേക്ഷിക്കാന്‍ കഴിയില്ല' ബിജെപി വൃത്തങ്ങള്‍ കമ്മീഷന് നല്‍കിയ പരാതിയില്‍ നിഷ്‌കര്‍ഷിച്ചു

Story Highlights: Tribals protest against Trinamool leader

Next Story